ജനതാദൾ എസ് ഉത്തര മേഖല നേതൃയോഗം 18 ന് കണ്ണൂരിൽ


കണ്ണൂർ : ജനതാദൾ എസ് ഉത്തര മേഖലാ നേതൃയോഗം ഫെബ്രുവരി 18 ന് കണ്ണൂർ പൊലിസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. പി ദിവാകരൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന പ്രസംഗത്തിന് ശേഷം മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും.
കാസർകോട് മുതൽ കോഴിക്കോട് വരെയുള്ളജില്ലകളിൽ നിന്നായി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ, ജില്ലാ ഭാരവഹികൾ, ഉൾപ്പെടെയുള്ള പ്രതിനിധികൾ പങ്കെടുക്കും.. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ.മുഹമ്മദ് ഷാ, വംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ എന്നിവർ പ്രസംഗിക്കും.. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.മനോജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. സാജൻ, രാഗേഷ് മന്ദമ്പേത്ത് 'ബാബുരാജ് ഉളിക്കൽ എന്നിവരും പങ്കെടുത്തു.
