ജാമിഅതുൽ ഹിന്ദ് കണ്ണൂർ ദാഇറ മഹർജാൻ ശനിയാഴ്ച കൊയ്യം മർകസിൽ

Jami'atul Hind Kannur District Maharjan on Saturday at Koyyam Markaz

ശ്രീകണ്ഠാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന ജാമിഅതുൽ ഹിന്ദിന്റെ കണ്ണൂർ ദാഇറ മഹർജാൻ നവംബർ 28 ശനിയാഴ്ച കൊയ്യം മർകസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുപതോളം അന്താരാഷ്ട്ര സർവകലാശാലകളുമായി അഫിലിയേഷനുള്ളതും മുന്നൂറിലധികം സ്ഥാപനങ്ങൾ ചേർന്നതുമായ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനമാണ് ജാമിഅതുൽ ഹിന്ദ്. വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കലാപരവുമായ ഉന്നതി ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ദാഇറകളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് മഹർജാൻ അരങ്ങേറുന്നത്. കണ്ണൂർ ജില്ലയിലെ 10 സ്ഥാപനങ്ങളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ മൂന്ന് വിഭാഗങ്ങളിലായി 75 ഇനം മത്സരങ്ങളിൽ മാറ്റുരയ്ക്കും.

ശനിയാഴ്ച രാവിലെ എട്ടിന് പുല്ലാര തങ്ങൾ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ മുഹമ്മദ് അർഷാദ് നൂറാനി അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് മിസ്ബാഹി ഉസ്താദ് മഹർജാൻ ഉദ്ഘാടനം ചെയ്യും. വി. ആദം മുസ്‌ലിയാർ കൊയ്യം പ്രാർത്ഥനയും നിയാസ് സുറൈജി സ്വാഗതവും നിർവഹിക്കും. അബൂബക്കർ ശാമിൽ ഇർഫാനി അരീക്കാട് ആമുഖ പ്രഭാഷണം നടത്തും. ടി.കെ. ഉസ്മാൻ മുസ്‌ലിയാർ കൊയ്യം, ഹാഫിള് അബ്ദുൽ ഖാദിർ സഖാഫി വളക്കൈ, മുഹമ്മദ് കുഞ്ഞ് ശാമിൽ ഇർഫാനി കൊയ്യം, ഹംസ സഖാഫി കൊയ്യം എന്നിവർ ആശംസകൾ അർപ്പിക്കും. സിദ്ദീഖ് മഹ്മൂദി വിളയിൽ, ശഹീർ സുറൈജി എന്നിവർ സംബന്ധിക്കും. ശമ്മാസ് നൂറാനി നന്ദി പറയും.

വൈകുന്നേരം ഏഴിന് നടക്കുന്ന 'സെന്റിനറി മുതഅല്ലിം സമിറ്റ്' സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ.പി. അബൂബക്കർ മൗലവി പട്ടുവം അധ്യക്ഷത വഹിക്കും. ജദീർ സുറൈജി സ്വാഗതം പറയും. സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി മുഖ്യപ്രഭാഷണം നടത്തും. എസ്.എം.എ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുറഷീദ് ദാരിമി, ഡോ. സ്വാലിഹ് ബുഖാരി എന്നിവർ അനുമോദന പ്രഭാഷണം നടത്തും. ചടങ്ങിൽ പി.എം.സി അലി മുസ്‌ലിയാർ ചുഴലി ഉപഹാര സമർപ്പണം നിർവഹിക്കും. ഫത്താഹ് നൂറാനി നന്ദി രേഖപ്പെടുത്തും. പത്രസമ്മേളനത്തിൽ സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി, ദാഇറ കൺവീനർ നിയാസ് സുറൈജി സഖാഫി, ദാഇറ മഹർജാൻ ചെയർമാൻ അബൂബക്കർ ശാമിൽ ഇർഫാനി, കൊയ്യം മർകസ് വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി എന്നിവർ പങ്കെടുത്തു.

Tags