കണ്ണൂർ തളിപ്പറമ്പിൽ ജഗദ്ഗുരുവിന്റെ ദിവ്യസാന്നിധ്യം ; “നീലകണ്ഠ അബോഡ്” അനുഗ്രഹഭരിതമായി

Divine presence of Jagadguru at Taliparambil, Kannur; “Neelakantha Abode” blessed

തളിപ്പറമ്പ്: ദക്ഷിണാമ്നായ ശ്രീ ശാരദാ പീഠം, ശൃംഗേരി ജഗദ്ഗുരു ശ്രീ വിദുശേഖര ഭാരതി മഹാസന്നിധാനം തളിപ്പറമ്പിലെ “നീലകണ്ഠ അബോഡ്” സന്ദർശിച്ച് കുടുംബാംഗങ്ങൾക്കും ഭക്തജനങ്ങൾക്കും അനുഗ്രഹം നൽകി.ആത്മീയഭക്തിയും സാംസ്കാരിക പാരമ്പര്യവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ഈ ദിവ്യസന്ദർശനം സന്നിഹിതരായ ഏവർക്കും അപൂർവവും ഹൃദയസ്പർശിയുമായ അനുഭവമായി മാറി. ജഗദ്ഗുരുവിനെ കുടുംബത്തിന്റെ കുലാചാര്യനായ നോച്ചുർ വെങ്കിട്ടാചലം പൂർണകുംഭ സമേതം ആദരപൂർവ്വം സ്വീകരിച്ചു. തുടർന്ന് വിജയ് നീലകണ്ഠൻ ജഗദ്ഗുരുവിന്റെ ശ്രീചരണാരവിന്ദങ്ങളിൽ പാദപൂജ സമർപ്പിച്ചു.

Divine presence of Jagadguru at Taliparambil, Kannur; “Neelakantha Abode” blessed

ബദ്രിനാഥ് മുൻ രാവൽ ഈശ്വര പ്രസാദ് നമ്പൂതിരി, പി. എസ്. ഭൂവനേശ്വരി അമ്മാൾ, കൃഷ്ണകുമാർ, ഗീത കൃഷ്ണൻ, ലക്ഷ്മി, ഗോകുൽ എന്നിവർ ചേർന്ന് ഭക്തിപൂർവം മഹാസന്നിധാനത്തെ ഭവനത്തിലേക്ക് ആനയിച്ചു.വേദമന്ത്രോച്ചാരണങ്ങളും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ സ്വീകരണം ഗുരുപാദസേവയുടെ മഹത്വം അനുസ്മരിപ്പിക്കുന്നതായിരുന്നു.

Divine presence of Jagadguru at Taliparambil, Kannur; “Neelakantha Abode” blessed

മഹാസന്നിധാനം കുടുംബാംഗങ്ങളുമായി ആത്മീയ സംവാദങ്ങളിൽ ഏർപ്പെടുകയും വേദധർമ്മം, ഗുരുപരമ്പരയുടെ മഹത്വം, സംസ്കാരപാരമ്പര്യ സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള അനുഗ്രഹപൂർവമായ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. പ്രത്യേകിച്ച്, കിംഗ് കോബ്ര സംരക്ഷണ പ്രവർത്തനങ്ങളോടും പ്രകൃതിയുമായുള്ള മനുഷ്യന്റെ ആത്മീയബന്ധത്തോടും മഹാസന്നിധാനം പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു. സർവ്വജീവികളിലും ദൈവികത കാണുന്ന ഭാരതീയ ദർശനത്തിന്റെ ജീവിക്കുന്ന പ്രതിഫലനമായി ആ സംഭാഷണങ്ങൾ മാറി.

Divine presence of Jagadguru at Taliparambil, Kannur; “Neelakantha Abode” blessed

തളിപ്പറമ്പിന്റെ “രാജശില്പി” എന്നറിയപ്പെട്ടിരുന്ന പി. നീലകണ്ഠ അയ്യരുടെ കർമ്മവിശേഷങ്ങളും ജീവിതദർശനവും അറിഞ്ഞതോടെ, ഭവനത്തിന്റെ ആശ്രമസദൃശമായ ശാന്തവും ആത്മീയവുമായ അന്തരീക്ഷം മഹാസന്നിധാനത്തെ ഏറെ ആനന്ദഭരിതനാക്കിയതായി കുടുംബാംഗങ്ങൾ അറിയിച്ചു.
ആത്മീയതയും പ്രകൃതി സൗഹൃദവും സമന്വയിക്കുന്ന “നീലകണ്ഠ അബോഡ്”, ജഗദ്ഗുരുവിന്റെ ദിവ്യപാദസ്പർശത്താൽ കൂടുതൽ പുണ്യപൂർണമായി. വേദമന്ത്രങ്ങളുടെ നാദത്തിലും ഭക്തിയുടെ പൂർണതയിലും നടന്ന ഈ ദിവ്യസന്ദർശനം. ജഗദ്ഗുരുവിന്റെ അനുഗ്രഹവും ആത്മീയ സന്ദേശവും കുടുംബത്തിനും സമൂഹത്തിനും തുടർന്നും പ്രചോദനവും ആത്മവിശ്വാസവും പകരട്ടെയെന്ന പ്രാർത്ഥനയിലാണ് ഏവരും.

Tags