കണ്ണൂരിൽ ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Updated: Dec 11, 2025, 08:46 IST
മട്ടന്നൂർ : നീർവ്വേലിയിൽ ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയിൽ പീടിക പുറേരി സ്വദേശിയായ അമൽ പ്രമോദാ (27) ണ് മരിച്ചത്.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അച്ഛൻ്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിലെത്തിയതായിരുന്നു. നീർവ്വേലി എൽ പി സ്കൂളിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
tRootC1469263">.jpg)

