കണ്ണൂർ മഞ്ചപ്പാലത്ത് മലിനജലം ഒഴുക്കിവിട്ടതിൽ പ്രതിഷേധിച്ച യുവതിയുടെ കാലിൽ ഡെപ്യൂട്ടി മേയറുടെ കാർ കയറിയതായി പരാതി

It has been reported that the Deputy Mayor car ran over the leg of a young woman who protested against the dumping of polluted water in Kannur Manjappalam
It has been reported that the Deputy Mayor car ran over the leg of a young woman who protested against the dumping of polluted water in Kannur Manjappalam

കണ്ണൂർ: കണ്ണൂർ മഞ്ചപ്പാലത്ത് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരയുടെ കാർ കയറിയുവതിയുടെ കാലിന് പരുക്കേറ്റതായി പരാതി. മഞ്ചപ്പാലം സ്വദേശിനി പി.പി സബീനയുടെ കാലിനാണ് പരുക്കേറ്റത്. മലിനജല ട്രീറ്റ്മെൻ്റ് പ്ളാൻ്റിൽ നിന്നും പടന്നത്തോട്ടിലേക്ക് മലിനജലം ഒഴുകുന്നതായി ആരോപിച്ച് പ്രദേശവാസികൾ വ്യാഴാഴ്ച്ച രാവിലെ പരിസ്ഥിതി ദിനാചരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മേയർ മുസ്ലീഹ് മഠത്തിലിനെയും ഡെപ്യൂട്ടി മേയറെയും തടഞ്ഞിരുന്നു.

tRootC1469263">

ഇതിനിടെ കാർ മുൻപോട്ടെടുക്കുമ്പോൾ കാലിൽ കയറിയെന്നാണ് പരാതി. സബീന കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ സബീന സംസാരിച്ചു കൊണ്ടിരിക്കെ കാർ നീങ്ങിയിട്ടില്ലെന്നും കാലിൽ കയറിയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് ഡെപ്യൂട്ടി മേയറുടെ വിശദീകരണം.

Tags