റോഡ് പണിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച പീറ്റർ ചെറുവത്തിൻ്റെ കുടുംബത്തിന് 9 ലക്ഷം രൂപ നൽകാൻ തീരുമാനം

perya pass accident death
perya pass accident death
മാനന്തവാടി: പേരിയ ചുരം ആക്ഷൻ കമ്മിറ്റിയും പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, ആക്ഷൻ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികളും
കോളയാട് -കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റുമാർ ,സി.പി.എം ' പേരാവൂർ ഏരിയ സെക്രട്ടറി ജിമ്മി ഉൾപെടെയുള്ള ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ചെറുവത്ത് പീറ്റർ എന്ന ബാബുവിൻ്റെ കുടുംബത്തിന് 9 ലക്ഷം രൂപ കോൺട്രാക്ടർ നൽകാനും റോഡിൻ്റെ പണി നാളെ തന്നെ ആരംഭിക്കുന്നതിനും തീരുമാനമായി.

തുടർന്ന് എഗ്രിമെൻറ് കുടുബത്തിന് നൽകി. കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് റിജി.എം, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി, ജോസ് പാറക്കൽ (വൈസ് പ്രസിഡണ്ട് തവിഞ്ഞാൽ പഞ്ചായത്ത്), അഡ്വേക്കറ്റ് എം.രാജൻ , പ്രേംജിത്ത് -( ആക്ഷൻ കമ്മിറ്റി കൺവീനർ)
ബാബു ഷജിൽ കുമാർ, ജെയ്സൺ.എ.ജെ, ഷാജി ജോൺ, ജഗദീഷ് .എം. (എക്സിക്യുട്ടീവ് എഞ്ചിനീയർ, കണ്ണൂർ), ആൻ്റണി സെബാസ്റ്റ്യൻ - (പ്രസിഡണ്ട്, കണിച്ചാർ ഗ്രാമപഞ്ചായത്ത്), സ്വപ്ന പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു ,

Tags