ഐ ടി മേളയിൽ തിളങ്ങി അസീഫ്; വീണ്ടും സംസ്ഥാന തല മത്സരത്തിന്

google news
dfxh

പുതിയങ്ങാടി :ജില്ലാ ഐ ടി മേളയിൽ ആനിമേഷൻ ഇനത്തിൽ തുടർച്ചയായി രണ്ടാം വട്ടവും ഒന്നാം സ്ഥാനത്തോടെ അസീഫ് അബ്ദുല്ല  സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടി. 

പുതിയങ്ങാടി ജമാ-അത്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ്. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാറ്റിസ്റ്റിക്സ്
 അധ്യാപിക ഫെബിൻ- അബ്ദുല്ല ദമ്പതികളുടെ മകനാണ്.ഇതേ സ്കൂളിലെ ഫിസിക്സ് അധ്യാപിക രജിത പി കെ ടീച്ചിംഗ് എയ്ഡ്‌ ഇനത്തിൽ സംസ്ഥാന തല യോഗ്യത നേടി .തളിപ്പറമ്പിൽ സമാപിച്ച ശാസ്ത്രോത്സവത്തിൽ നിരവധി നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് സാധിച്ചു.

Tags