ഐ എസ് എം സംസ്ഥാന ക്യാമ്പയിൻ പ്രചരണോദ്ഘാടനം കണ്ണൂരിൽ

ISM state campaign launched in Kannur

കണ്ണൂർ: മുഹമ്മദ് നബി: മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം' എന്ന പ്രമേയത്തിൽ കെ എൻ എം യുവജന വിഭാഗമായ ഐഎസ്എം സംസ്ഥാന വ്യാപകമായി ജൂൺ ഏഴ് ഡിസംബർ വരെ നീണ്ടുനിൽക്കുന്ന ബഹുമുഖ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ സംസ്ഥാനതല പ്രചാരണോദ്ഘാടനം ജൂൺ ഏഴിന് കണ്ണൂരിൽ നടക്കും.കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 30ന് കെ എൻ എം സംസ്ഥ പ്രസിഡന്റ്റ് ടി.പി അബ്‌ദുല്ലക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും.

 ഐ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അധ്യക്ഷത വഹിക്കും. കെ എൻ വൈസ് പ്രസിഡൻ്റ് പി കെ ഇബ്രാഹിം ഹാജി, സംസ്ഥാന സെക്രട്ടറിമാരായ അ അബ്ദുൽ മജീദ് സ്വലാഹി, ഡോ സുൽഫിക്കർ അലി. ശരീഫ് മേലേതിൽ, അ അത്വീഫ് സ്വലാഹി ജലീൽ മാമാങ്കര, ഷാഹിദ് മുസ്ലിം ഫാറൂഖി, ഷംസീർ കൈ സഅദുദ്ദീൻ സ്വലാഹി എന്നിവർ പ്രസംഗിക്കുംമാനവികത കടുത്ത വെല്ലുവിളികൾ നേരിടുകയും സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ സാഹചര്യത്തിൽ, മനുഷ്യാന്തസ്സും ക്ഷയിക്കുകയും ചെയ്യുന്ന കാരുണ്യവും സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജീവിത സന്ദേശം സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വർഗീയത, വിദ്വേഷം, അക്രമം, ലഹരി, കുടുംബബന്ധങ്ങളുടെ ശിഥിലീകരണം, സാമൂഹിക അനീതി തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ മനുഷ്യനെ കേന്ദ്രമാക്കിയുള്ള പ്രവാചക ദർശനം കൂടുതൽ പ്രസക്തമാണെന്ന് ക്യാമ്പയിൻ
ബോധ്യപ്പെടുത്തും.

സ്ത്രീകളുടെ അവകാശ സംരക്ഷണം, മതസഹിഷ്ണുത, സാമൂഹിക നീതി, അയൽബന്ധങ്ങൾ, പരിസ്ഥിതി ഉത്തരവാദിത്തം, യുവജന ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ ക്യാമ്പയിൻ്റെ ഭാഗമായി ചർച്ച ചെയ്യപ്പെടും.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, സംവാദങ്ങൾ, പഠന സംഗമങ്ങൾ, യുവജന സമ്മേളനങ്ങൾ, കുടുംബ സംഗമങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കും . പ്രവാചക സന്ദേശത്തിൻ്റെ സർവലൗകിക മാനവിക മൂല്യങ്ങൾ സമൂഹത്തിൻ്റെ വിവിധ തുറകളിലേക്ക് എത്തിക്കുകയും സൗഹാർദപരവും നീതിയുക്തവുമായ ഒരു സമൂഹ നിർമ്മാണത്തിന് പ്രചോദനമാവുകയും ചെയ്യുക എന്നതാണ് ക്യാമ്പയിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ എൻ എം ഭാരവാഹികളായ കെ. നിസാമുദ്ദീൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷബീർ കൈതേരി , സി ഒ ടി മുഹമ്മദ് അക്രം, റാഷിദ് മു ണ്ടേരി, സഫ് വാൻ എന്നിവർ പങ്കെടുത്തു

Tags