പഴശ്ശിയില്‍ ഇറിഗേഷന്‍ ടൂറിസം : സാധ്യതകള്‍ പരിശോധിക്കും:മന്ത്രി മോന്‍സ് ജോസഫ്

Irrigation tourism in Pazhassi: Possibilities will be examined: Minister Mons Joseph

ഇരിട്ടി: കണ്ണൂർജില്ലയിലെ പ്രധാനപ്പെട്ട ശുദ്ധജല വിതരണ സ്രോതസ്സായ പഴശ്ശി അണക്കെട്ട് പ്രദേശത്ത് ഇറിഗേഷന്‍ ടൂറിസം സാധ്യതകള്‍ പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ്  മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. അണക്കെട്ട് പ്രദേശം വിനോദ സഞ്ചാര കേന്ദ്രം കൂടിയാകുന്നതോടെ ജലവിഭവ വകുപ്പിന് ഇതില്‍ നിന്നും കൂടുതല്‍ വരുമാനവും ലഭിക്കും. ഒഴിഞ്ഞു കിടക്കുന്നതും മനഹോരവുമായ ഒട്ടേറെ പ്രദേശങ്ങള്‍ പഴശ്ശി അണക്കെട്ട് പരിസരത്തുണ്ട്. കാട് മൂടി കിടക്കുന്ന ഈ പരിസരങ്ങളെ മനോഹരങ്ങളായ ഉദ്യാനമാക്കാന്‍ കഴിഞ്ഞാല്‍ അണക്കെട്ട് സ്ഥലത്തിന്റെ പരിരക്ഷയോടൊപ്പം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും കഴിയും. ജല അതേറിറ്റിയുടെ ഒട്ടേറെ സ്ഥലങ്ങള്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ കാടുമൂടിയും അന്യാധീനതപ്പെട്ടും കിടക്കുന്നുണ്ട്. ഇതെല്ലാം വീണ്ടെടുക്കണം. കാടെല്ലാം വൃത്തിയാക്കി ഇവയെല്ലാം ഉദ്യാനമായും മറ്റും മാറ്റിയാല്‍ മുഖച്ഛായ തന്നെ മാറും. സ്ഥലം സംരക്ഷിക്കുകയെന്ന ദൗത്യം കൂടി ഇവിടെ നിറവേറും.

Irrigation tourism in Pazhassi: Possibilities will be examined: Minister Mons Joseph

ജലവിഭവ വകുപ്പിന് കീഴില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മറ്റുമായി ആധുനിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കും. ഹ്രൈഡ്രോളജി, ക്വാളിറ്റി ടെസ്റ്റിങ്ങ് ലാബ് എന്നിവയെല്ലാം കാലോചിതമായി നവീകരിക്കും. കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്കായി ക്വാളിറ്റി ടെസ്റ്റിങ്ങ് ലാബ് തുടങ്ങണമെന്ന ആവശ്യം പരിശോധിക്കും. വാഹനത്തിന്റെ ലഭ്യതക്കുറവ്, എസ്റ്റിമേറ്റ് റീവൈസ് സങ്കീര്‍ണ്ണതകള്‍ തുടങ്ങിയ കാര്യങ്ങള്‍ ജീവനക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവിധ പദ്ധതിക്ക് കീഴില്‍ പുരോഗമിക്കുന്ന പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതിഗതികള്‍ മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്തു. ജല അതോറിറ്റി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പഴശ്ശി ഇറിഗേഷന്‍, ഭൂഗര്‍ഭ ജലവിഭവകുപ്പ്, ഹ്രൈഡ്രോളജി വിഭാഗം, ക്വാളിറ്റി ടെസ്റ്റ്ിങ്ങ് ലാബ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം തലത്തില്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി പദ്ധതികളുടെ പുനരവലോകന യോഗം ചേരുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. തുടര്‍ന്ന് ജലവിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി അണക്കെട്ടും മന്ത്രി സന്ദര്‍ശിച്ചു.

Tags