തലശേരിയിൽ ഐആർ.പി.സി ഹെൽപ് ഡെസ്ക് വളൻഡിയർക്ക് കുത്തേറ്റു; യുവാവ് കസ്റ്റഡിയിൽ
Oct 28, 2025, 19:10 IST
തലശേരി : തലശേരി ജനറൽ ആശുപത്രി ഐ.ആർ.പി.സി ഹെൽപ് ഡെസ്ക് വളൻഡിയർക്ക് കുത്തേറ്റു ഗോപാൽ പേട്ട സ്വദേശി കെ.പി വത്സരാജിനാ (50) ണ് കുത്തേറ്റത്.ലഹരിക്കടിമയായ യുവാവാണ് കുത്തിയത് .യുവാവിനെ തലശേരി പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
ജനറൽ ആശുപത്രി ഫാർമസി മുന്നിൽ വച്ചാണ് കുത്തേറ്റത്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വയറിൻ്റെ ഇടതു ഭാഗത്താണ് കുത്തേറ്റത്. ലഹരി ഉപയോഗിക്കുന്ന ആളാണ് കുത്തിയതെന്നാണ് പൊലിസ് നിഗമനം. വത്സരാജ് ജനറൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .
tRootC1469263">.jpg)

