ഇരിവേരിയിലെ വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തിയെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു

കണ്ണര്‍ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഇരിവേരിയിലെ വീട്ടുപറമ്പിലെ ചന്ദനമരം മുറിച്ചുകടത്തിയെന്ന പരാതിയില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഇരിവേരിയിലെ കേളോത്ത് വീട്ടില്‍ കെ.നാണുവിന്റെ വീട്ടിലെ ചന്ദനമരങ്ങളും സി.സി.ടി. വി ക്യാമറകളും അറുപതു കോഴിമുട്ടകളും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.വീടിനു മുന്‍പിലെ പറമ്പിലെ വര്‍ഷങ്ങള്‍ പ്രായമുളള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇതിന്റെ ശിഖിരങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.സി.സി.ടി.വി ക്യാമറയുടെ വയറുകള്‍ മുറിച്ചു മാറ്റി ക്യാമറകള്‍ മോഷ്ടാക്കള്‍ കൊണ്ടു പോയിട്ടുണ്ട്.
വീടിന് മുന്‍പിലുളള ഷെഡില്‍ സൂക്ഷിച്ച അറുപതു കോഴിമുട്ടകളും മോഷണം പോയിട്ടുണ്ട്. ഷെഡിന്റെ പൂട്ടുപൊളിച്ചാണ് സ്ഥലത്തേക്ക് കയറിയതെന്നാണ് സംശയം, നാണുവിന്റെ പരാതി പ്രകാരം ചക്കരക്കല്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.