ഇരിട്ടി ശാസ്ത്രമേള 13 ന് കൊട്ടിയൂരിൽ തുടങ്ങും

Iritty Science Fair to begin in Kottiyur on the 13th
Iritty Science Fair to begin in Kottiyur on the 13th

കേളകം: 2025- 26 അധ്യയന വർഷത്തെ ഇരിട്ടി ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ- ഐടി മേള ഒക്ടോബർ 13, 14 തീയതികളിൽ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തോമസ്. എം. യു, എച്ച്. എം. തോമസ് കുരുവിള, സ്‌കൂൾ പി പി റ്റി എ പ്രസിഡണ്ട് ബോജോ തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീമതി.ലിസി എം ജെ തുടങ്ങിയവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു..ഉപജില്ലയിലെ നൂറിലധികം യുപി,എച്ച്എസ്, വിദ്യാലയങ്ങളിൽ നിന്നും 6000 ത്തോളം പങ്കെടുക്കുന്നു.

tRootC1469263">

എൽപി, വിദ്യാർത്ഥികൾ വിഭാഗങ്ങളിലെ പ്രതിഭകൾ പങ്കെടുക്കുന്ന മേള 5 വേദികളിലായാണ് എച്ച്എസ്എസ് നടക്കുന്നത്. വേദി ഒന്ന് ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ കൊട്ടിയൂർ, വേദി രണ്ട് സൺഡേസ്കൂൾ ചുങ്കക്കുന്ന്, വേദി മൂന്ന് ഗവൺമെന്റ് യുപി സ്കൂൾ ചുങ്കക്കുന്ന്, വേദി നാല് ഗവൺമെന്റ് യുപി സ്കൂൾ തലക്കാണി, വേദി 5 എൻഎസ്എസ് കെ യു പി സ്ൾ കൊട്ടിയൂർ എന്ന രീതിയിലാണ് വേദികൾ ക്രമീകരിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടക്കുന്നു. 

സ്‌കൂൾ മാനേജർ റവ. ഫാ. സജി പുഞ്ചയിൽ അധ്യക്ഷത വഹിക്കുന്ന യോഗം ബഹുമാനപ്പെട്ട പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും.  എ. ഇ ഒ സി.കെസത്യൻ  മേളയുടെ വിശദീകരണം നടത്തും .14 ന്  വൈകുന്നേരം നാലു മണിക്ക് സമാപന സമ്മേളനവും കൊട്ടിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.  കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനത്തിൽ ഓവറോൾ കിരീടങ്ങൾ  എ.ഇ.ഒ സി.കെസത്യൻ  ബിപിസി കെ. നിശാന്ത് എന്നിവർ നിർവഹിക്കും.

Tags