ഇരിട്ടി നഗരസഭ കൗൺസിൽ യോഗത്തിൽ വന്ന അജൻഡ അംഗീകരിച്ചില്ല :ഭരണപക്ഷത്തിന് തിരിച്ചടി

The agenda presented at the Iritty Municipality Council meeting was not accepted: setback for the ruling party
The agenda presented at the Iritty Municipality Council meeting was not accepted: setback for the ruling party

ഇരിട്ടി : ഇരിട്ടി നഗരസഭ കൗൺസിൽ യോഗത്തിൽ ഒന്നാമത്തെ അജണ്ട ചർച്ചക്ക് വന്നപ്പോൾ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്ന് വോട്ട് ചെയ്തതോടെ   അജൻഡ പരാജയപ്പെട്ടു.ഇരിട്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചാവശ്ശേരി പൊതുജന വായനശാലക്ക് അന്തരിച്ച നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ രവിന്ദ്രൻ്റെ പേര് നൽകണമെന്ന ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ സോയ നൽകിയ കത്തിൻ മേൽ ഭരണ സമതി യോഗത്തിൻ്റെ ഒന്നാമത്തെ അജണ്ടയായി ഇന്നലെ നടന്ന ഭരണ സമിതി യോഗം പരിഗണിച്ചത്.

tRootC1469263">

എന്നാൽ അജൻഡയിൽ പ്രതിപക്ഷ കൗൺസിലർമാർ എല്ലാവരും വിയോജിപ്പ് രേഖപ്പെടുത്തുകയും തുടർന്ന് നടന്ന വോട്ടെടുപ്പിൽ പതിമൂന്ന് വോട്ടിന് എതിരെ പതിനാറ് വോട്ടിന് തീരുമാനമെടുക്കുന്നത് തള്ളുകയായിരുന്നു. കോൺഗ്രസ്,മുസ്ലിം ലീഗ്,ബിജെപി  കൗൺസിലർമാർ ഒപ്പിട്ട  വിയോജന കുറിപ്പ് കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് ചെയർപേഴ്സൺ കെ. ശ്രീലതക്ക് കൈമാറിയിരുന്നു.

1957 ൽ സ്ഥാപിച്ച ചാവശ്ശേരിയിലെ പൊതുജന വായനശാല ആറ് പതിറ്റാണ്ട് കാലത്തോളം പേരിൽ യാതൊരു മാറ്റം വരുത്താതെ നിലനിന്ന സ്ഥാപനം അതേ പേരിൽ തന്നെ നിലനിർത്തണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടത്.
വായനശാല അധികൃതരുമായോ ചാവശ്ശേരി പ്രദേശത്ത് കാരുമായോ കൂടിയാലോചന നടത്താതെയും  എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും ചർച്ച  ചെയ്യാതെയും ഭരണ സമിതി യോഗത്തിൽ അജണ്ട പരിഗണിച്ചത് ശരിയായ നടപടിയല്ലെന്നുമാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടത്.

Tags