ലോക സാക്ഷരതാ ദിനാചരണത്തിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതയെ അനുമോദിച്ചു

Iritty Municipality Chairperson K. Srilatha felicitated on World Literacy Day
Iritty Municipality Chairperson K. Srilatha felicitated on World Literacy Day

 
ഇരിട്ടി:ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണവും അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പഠിതാക്കളായ ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ ശ്രീലത, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജീവിത സാഹചര്യങ്ങളാൽ പഠനം പൂർത്തിയാക്കാൻ സാധിക്കാതെ പോയ ഇരുവരും സാക്ഷരതാ പ്രേരകിന്റെ സഹായത്തോടെയാണ് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്നത്. 

tRootC1469263">

സാക്ഷരത സർവേ നടത്തിയ പയ്യന്നൂർ കോളേജിലെ 10, 11 എൻ എസ് എസ് യൂണിറ്റുകളെയും കാഞ്ഞിരോട് നെഹർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളെയും അനുമോദിച്ചു. വായന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലേഖനമത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി എൻ എസ് എസ് യൂണിറ്റുകളുടെ സാക്ഷരതാ സംഘഗാന മത്സരവും നടത്തി. 

ജില്ലാപഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ സാക്ഷരത ദിന സന്ദേശം നൽകി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.വി ശ്രീജിനി സാക്ഷരതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ കെ.വി സുജിത്ത് മുഖ്യാതിഥിയായി. 
എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ, എൻ എസ് എസ്  ജില്ലാ കോ ഓർഡിനേറ്റർ കെ.പി നിധീഷ്, ജില്ലാ സാക്ഷരതാ സമിതി അംഗം വി ആർ വി ഏഴോം, ജില്ലാ റിസോഴ്സ് പേഴ്സൺ പി ശ്രീധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Tags