ഇരിട്ടി വളള്യാട് സ്വദേശിയായ യുവാവ് മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച് മരിച്ചു
ഇരിട്ടി:ഇരിട്ടി വളള്യാട് സ്വദേശിയായ യുവാവ് മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച് മരിച്ചു .വളള്യാട്പുളിമുക്കിലെ പുച്ചിരിയൻ ഹൗസിൽ ധനേഷാ (40) ണ് മലപ്പുറം പാണ്ടിക്കാട് താമസസ്ഥലത്ത് പനി ബാധിച്ച് മരിച്ചത് .വാട്ടർഅതോറിറ്റിയുടെ പൈപ്പ് ലൈൻ പ്രവൃത്തിയുടെ കരാർ ജീവനക്കാരനായ ധനേഷ്പനിബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ താമസിക്കുന്ന മുറിയിൽഅബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് സഹതൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഇരിട്ടി ടൗണിൽ ഏറെക്കാലം ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു.പരേതനായപുച്ചിരിയൻകുഞ്ഞികണ്ണൻ്റെയുംസരസ്വതിയുടെയും മകനാണ്.ഭാര്യ: രമ്യ (കൊല്ലം)മകൻ: ബിലാൻസഹോദരി: ധന്യ ശനിയാഴ്ച്ച ഉച്ചയോടെ വളള്യാട് പുളിമുക്കിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് മൂന്ന് മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.
.jpg)

