ഇരിട്ടിയിൽ പ്രഭാത വ്യായാമത്തിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

A lawyer collapsed and died while exercising in the morning in Iritty.


ഇരിട്ടി: പ്രഭാത വ്യായാമത്തിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മാടത്തിയിൽ എടൂർ റോഡിൽ അനന്യ നിവാസിൽ അഡ്വ.ടി. സുരേഷ് ബാബു (61) വാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ വീടിന് സമീപം പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ബന്ധുക്കൾഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

20 വർഷത്തോളം എയർഫോർസിൽ ജോലി ചെയ്ത ശേഷം നിയമ പഠനം പൂർത്തിയാക്കി കൂത്തുപറമ്പ് ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ പഞ്ചായത്ത് സർവീസിൽ ജോലിലഭിച്ചു. മുഴക്കുന്ന്, പടിയൂർ ഗ്രാമപഞ്ചായത്തുകളിൽ ജോലി ചെയ്തി ഇദ്ദേഹം പായം പഞ്ചായത്തിൽ നിന്ന് യു ഡിക്ലർക്കായാണ് വിരമിച്ചത്.

പരേതരായ കൃഷ്ണൻ്റെയും മാതു വിൻ്റെയും മകനാണ്. ഭാര്യ: രജിന. മക്കൾ: അശ്വിൻ (ആസ്ട്രേലിയ), അനന്യ (ബംഗലുരു). മരുമകൾ: സ്വാധീന്ത. സഹോദരങ്ങൾ: അഡ്വ. സുനിൽകുമാർ, പരേതരായ ഗോവിന്ദൻ, രവീന്ദ്രൻ, വിജയൻ. നാളെ വൈകിട്ടോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം ശനിയാഴ്ച രാവിലെ 10 മണിയോടെ സംസ്ക്കരിക്കും.
 

Tags