ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും അവാർഡ് വിതരണവും നടത്തി


ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ പി. ശ്രീമതി, പി.കെ. ഷൈമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഷിജു, ഷിജി നടുപ്പറമ്പിൽ, ബ്ലോക്ക് സെക്രട്ടറി പി.പി. മീരാഭായി, ജോയിൻറ് ബി ഡി ഒ ദിവാകരൻ പാറേമ്മൽ എന്നിവർ പ്രസംഗിച്ചു .
ബ്ലോക്ക് പരിധിയിലെ വിവിധ മേഖലകളിൽ ശുചിത്വ മേഖലകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. മികച്ച സർക്കാർ സ്ഥാപനമായി കീഴല്ലൂർ പഞ്ചായത്തിലെ ടി ഡി പോളിനേഷൻ യൂണിറ്റ് ചാലോടും, സ്വകാര്യ മേഖലയിലെ മികച്ച സ്വകാര്യസ്ഥാപനമായി കൂടാളി പഞ്ചായത്തിലെ പട്ടാന്നൂർ സർവീസ് സഹകരണ ബാങ്കും, വ്യാപാരസ്ഥാപനമായി കീഴല്ലൂർ പഞ്ചായത്തിലെ വെളിയം പറമ്പിലുള്ള ഗ്രീൻ പ്ലാൻറ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റി നേയും, മികച്ച റസിഡൻസ് അസോസിയേഷൻ കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പ് റസിഡൻസ് അസോസിയേഷനെയും, മികച്ച ഹരിത വായനശാലയായി പായം ഗ്രാമീണ ഗ്രന്ഥാലത്തേയും, മികച്ച പൊതുവിടമായി കൂടാളി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ടറഫിനെയും, മികച്ച സി ഡി എസ്സ് ആയി പായം ഗ്രാമപഞ്ചായത്ത് സി ഡി എസിനേയും, മികച്ച ഹരിത കർമ്മ സേനയായി പായം ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയെയും, മികച്ച ഹരിത ടൗൺ ആയി മാടത്തിൽ ടൗണിനെയും, മികച്ച ഗ്രാമപഞ്ചായത്തായി പായം ഗ്രാമപഞ്ചായത്തിനെയും തിരഞ്ഞെടുത്തു.
പടം :ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വപഞ്ചായത്തായ പ്രഖ്യാപിച്ച പായം പഞ്ചായത്തിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അനുമോദിക്കുന്നു .
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.