ഇരിട്ടിയിൽ മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു

A young man who fell from a tree in Iritti and suffered serious back injuries is seeking medical help
A young man who fell from a tree in Iritti and suffered serious back injuries is seeking medical help

ഇരിട്ടി: മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ജീവൻ വീണ്ടെടുക്കാൻ ചികിത്സാ സഹായം തേടുന്നു. ഇരിട്ടിക്കടുത്ത് കീഴൂർക്കുന്ന് പാലാപ്പറമ്പിലെ കെ.സുനിൽകുമാർ (48)ആണ് തൻ്റെ ജീവനും ജീവിതവും വീണ്ടെടുക്കാൻ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.

  രണ്ട് മാസം മുൻപ് തൻ്റെ വീട്ടുപറമ്പിലെ മരത്തിൽ നിന്ന് വീണ് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ സുനിൽകുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ചലനശേഷിയും സംസാരശേഷിയുമുൾപ്പെടെ നഷ്ടമായ സുനിൽകുമാറിൻ്റെ ജീവൻ വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇനിയും വിദഗ്ധ ചികിത്സ തുടരേണ്ടതു ണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ് .ഇതിനായി  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുനിൽകുമാറിൻ്റെ ചികിത്സയ്ക്കായി
ഇപ്പോൾ തന്നെ നല്ലൊരു തുക ചെലവായി.

തുടർന്നുള്ള ചികിത്സ യ്ക്ക് 25 ലക്ഷം രൂപയോളം വേണ മെന്നാണ് പറയുന്നത്. നിർധനകുടുബാംഗമായ സുനിൽ കുമാറിൻ്റെ
ചികിത്സയ്ക്കായി ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത രക്ഷാധി കാരിയായും വാർഡ് കൗൺസിലർ എൻ.സിന്ധു ചെയർ മാനായും നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സഹായംസ്വീകരിക്കുന്നതിനായി ഇന്ത്യൻ ബാങ്ക് ഇരിട്ടി ശാഖയിൽ എക്കൗണ്ട് ആരംഭി ച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 80053 15167 ഐ.എഫ്.എസ്.സി കോഡ്: IDIB000I113.

ഗൂഗിൾ പേ നമ്പർ: 9562402502

ഫോൺ: 8156856972,  9846144157

Tags