ഇരിക്കൂർ മിനി സിവിൽ സ്‌റ്റേഷൻ :ആദ്യഘട്ട കെട്ടിട നിർമ്മാണത്തിനായി ബഡ്ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചു

Irikkur Mini Civil Station: Rs. 5 crore allocated in the budget for the construction of the first phase of the building


ഇരിക്കൂർ : വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിൽ മലയോര മണ്ഡലമായ ഇരിക്കൂറിന് നേട്ടമുണ്ടായതായി അഡ്വ. സജീവ് ജോസഫ് എം എൽ എ അറിയിച്ചു. മലയോരത്തിൻ്റെ സിരാകേന്ദ്രങ്ങളിലൊന്നായ ഇരിക്കൂർ മിനി സിവിൽ സ്റ്റേഷൻ ആദ്യ ഘട്ട കെട്ടിട നിർമ്മാണത്തിന് ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി.

 മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായ ഫയർ സ്റ്റേഷൻ  ശ്രീകണ്ഠാപുരത്ത് അനുവദിച്ചു. വട്ട്യാം തോട് പുതിയ പാലം നിർമ്മാണത്തിന് 9.50 കോടി രൂപ അനുവദിച്ചു. എരുവാട്ടി - വിമലശേരി - തേർത്തല്ലി റോഡിന് ഒരു കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്.

Tags