ഇരിക്കൂർ നിയോജകമണ്ഡലം പട്ടയ അസംബ്ലി ചേർന്നു


ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജകമണ്ഡലം പട്ടയ അസംബ്ലി നടുവിൽ പഞ്ചായത്ത് ഹാളിൽ ചേർന്നു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഇരിക്കൂർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലിയുടെ ആദ്യ യോഗം 2023 ആഗസ്റ്റിൽ ചേർന്നിരുന്നു. ഇത് രണ്ടാമത്തെ യോഗമാണ്.
ഒന്നാം പട്ടയ അസംബ്ലിയിൽ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും പെട്ട പട്ടയവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ഉന്നയിക്കുകയുണ്ടായി. അന്ന് ഉന്നയിക്കപ്പെട്ടവയിൽ ഉൾപ്പെട്ട വിവിധ വില്ലേജുകളിലെ പട്ടയങ്ങൾ ചിലത് ഇതിനകം വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
രേഖകളില്ലാത്തവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പട്ടയ അസംബ്ലി ചേരുന്നത്.
ജനപ്രതിനിധികളിൽനിന്ന് ജനീകിയ സമിതികളിൽനിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്‌നങ്ങളാണ് പട്ടയ അസംബ്ലികളിൽ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്.
പട്ടയ അസംബ്ലിയിൽ ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടംമ്പള്ളി, സാജു സേവ്യർ, കെ.എസ്. ചന്ദ്രശേഖരൻ , ജോജി കന്നിക്കാട്ട്. വി.പി.മോഹനൻ . ടി.പി. ഫാത്തിമ, മിനിഷൈബി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി കണ്ടത്തിൽ , കൊയ്യം ജനാർദ്ധനൻ പി.എം മോഹനൻ, എൻ നാരായണൻ. തഹസിൽദാർമാരായ കെ. ചന്ദ്രശേഖരൻ , സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
