കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച്ച മറികടക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

A special investigation team has been formed to overcome the security lapse at Kannur Central Jail.


കണ്ണൂർ : സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ കണ്ടെത്തുന്നത് തുടർ കഥയായതോടെ ജയിൽ സുരക്ഷ ശക്തമാക്കി. ജയിലിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച്ച അന്വേഷിക്കുന്നതിനായിഒമ്പതംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പള്ളിക്കുന്നിലുള്ള സെൻട്രൽ ജയിലിലേക്ക് ലഹരിയും മൊബൈൽ ഫോണും കടത്തുന്നത് അന്വേഷിക്കുന്നത്.

രണ്ടു മാസങ്ങൾ ക്കാടെ എട്ട് ഫോൺ പിടിച്ചെടുക്കൽ കേസുകൾ കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ജയിലിനുള്ളിൽ നിന്ന് ഒന്നിലധികം ചാർജർ, ബാറ്ററി ഉപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പരിശോധനയിൽ  ഇയർഫോണുകൾ, പവർ ബാങ്കുകൾ എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടാങ്കുകൾക്കടിയിൽ, വെന്റിലേറ്ററുകളിൽ, ബ്ലോക്കുകൾക്ക് പിന്നിൽ വയ്ക്കുന്നത് ഉൾപ്പെടെ ഫോണുകൾ ഒളിപ്പിക്കാൻ തടവുകാർ ക്രിയേറ്റീവ് രീതികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ മാസം, ഒരു അപ്രതീക്ഷിത പരിശോധനയിൽ പുതിയ ബ്ലോക്കിനും ആറാം ബ്ലോക്കിനും പിന്നിലുള്ള ഒരു ടാങ്കിനടിയിലും അഞ്ചാം ബ്ലോക്കിലെ ബാത്ത്റൂം വെന്റിലേറ്ററിലും ഒളിപ്പിച്ച നിലയിൽ മൂന്ന് ഫോണുകൾ പിടിച്ചെടുത്തു. ഫോണുകളും ലഹരി വസ്തുക്കളും ജയിലിലേക്ക് എറിഞ്ഞതിന് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ തെരുസ്വദേശിയായ അക്ഷയ് ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റുചെയ്തത്.
ഓരോ ഇനത്തിനും തടവുകാർ 1,000 രൂപ വീതം തനിക്ക് നൽകിയിരുന്നുവെന്നും തടവുകാരുടെ സുഹൃത്തുക്കൾ വഴിയാണ് സാധനങ്ങൾ ഓർഡർ ചെയ്തതെന്നും ഇയാൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടു മാസം മുൻപാണ് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ളോക്കിൽ നിന്നും സൗമ്യ വധകേസിലെ പ്രതി ഗോവിന്ദച്ചാമിജയിൽ ചാടിയത്. ഇതിനു ശേഷം ജയിലിൽ അതീവ ഗൗരവകരമായ സുരക്ഷാ വീഴ്ച്ചയാണ് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.
 

Tags