പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് സദാചാര പൊലിസിൻ്റെ ആൾക്കൂട്ട വിചാരണ കാരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു: എസ്.ഡി.പി.ഐ പ്രവർത്തകർ റിമാൻഡിൽ

Investigation reveals that the woman's suicide in Parambai was due to a mob trial by the morality police: SDPI activists in remand
Investigation reveals that the woman's suicide in Parambai was due to a mob trial by the morality police: SDPI activists in remand


തലശേരി : പിണറായി പൊലിസ് സ്റ്റേഷൻ പരിധിയിലെകായലോട് പറമ്പായിയിൽ സദാചാര പൊലിസ് ചമഞ്ഞ് ഒരു സംഘം നടത്തിയ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർറിമാൻഡിൽ 'പറമ്പായിറസീന മൻസിലിൽ റസീനയെ (40) യാണ് ചൊവ്വാഴ്‌ച വീടിനുള്ളിൽ തു  തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പിണറായി പൊലി അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പറമ്പായി സ്വദേശികളായ എസ്.ഡി.പി.ഐ പ്രവർത്തകരായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാൻ്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

tRootC1469263">

ഞായറാഴ്‌ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്‌തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്‌ത്‌ സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽഫോണും ടാബും പിടിച്ചെടുത്ത് രാത്രി 8.30-ഓടെ പറമ്പായിയിലെ ഇവരുടെ ഓഫീസിലെത്തിച്ച ശേഷം ഇരുവരുടെയും ബന്ധുക്കളെ എസ്.ഡി.പി. ന് ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

യുവാവിൻ്റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽനിന്ന് പിന്നീട് ഇവ രണ്ടും പൊലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്‌ടർ എൻ. അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്‌ടർ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.പറമ്പായിയിലെ എ. മുഹമ്മദ് - സി.കെ. ഫാത്തിമ ദമ്പതികളുടെ മകളാണ് റസീന 'ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയിൽ ഭാഗം, ഗൾഫ്). മക്കൾ: മുഹമ്മദ് റാഫി (വിദ്യാർഥി, മമ്പറം എച്ച്എസ്എസ്), റസാന (മമ്പറം, എച്ച്എസ്എസ്), നുറ മെഹറിൻ (അറമുഖവിലാസം എൽപി സ്‌കൂൾ). സഹോദരൻ: കെ. റനീസ്.

Tags