പരാതി അന്വേഷിക്കാനെത്തിയ വനിതാ എസ്.ഐയെയും പൊലിസുകാരനെയും മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

Suspect arrested in case of assaulting female SI and policeman who came to investigate complaint

പയ്യന്നൂർ : ഭാര്യയെയും കുട്ടിയെയും ഉപദ്രവിക്കുന്നുവെന്ന പരാതി അന്വേഷിക്കാനായി വീട്ടിലെത്തിയ പയ്യന്നൂരിലെ വനിതാ എസ്.ഐയെ യും പോലീസുകാരനെയും മർദ്ദിക്കുകയും എസ്.ഐ യുടെ ഷോൾഡറിൽ പിടിച്ചു .അടിവയറിൽ ചവിട്ടി മാനഹാനി വരുത്തു കയും ചെയ്ത‌ കേസിലെ പ്രതി അറസ്റ്റിൽ. രാമന്തളി കുന്നരു കാരന്താട്ടെ പുന്നത്തിരി യൻ വീട്ടിൽ ബിജുകുമാറിനെ (43)യാണ് പ യ്യന്നൂർ പോലീസ് അറസ്റ്റു ചെയ്‌തത്. 

tRootC1469263">

ബുധനാഴ്ച്ച രാത്രി 7.40 നാണ് സംഭവം. കാരന്താട്ടെ പഴയ റേഷൻ ഷോപ്പിന് സമീ പത്തെ വീട്ടിൽ താമസിക്കുന്ന ഭാര്യയെയും പത്താം ക്ലാസിൽ പഠിക്കുന്ന മകനെ യും പ്രതി ഉപദ്രവിക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ പോ യ പോലീസ് സംഘത്തിലെ വനിതാ എസ്.ഐയെയും സീ നിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദിനെയുമാണ് പ്ര തി ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടു ത്തിയത്. പരിക്കേറ്റ വനിത എസ്.ഐ യും പോലീസ് ഉദ്യോ ഗസ്ഥനും പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Tags