വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കൽ: കണ്ണൂർ കോർപറേഷൻ കാര്യാലയത്തിന് മുൻപിൽ ഐഎൻടിയുസി പ്രതിഷേധ ധർണ നടത്തി

Eviction of roadside vendors: INTUC staged a protest sit-in in front of the Kannur Corporation office.

കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ തെരുവോര കച്ചവടം നടത്തി ഉപജീവനം പുലർത്തുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കുടി ഒഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് വഴിയോര വ്യാപാര തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യു സി )കോർപറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

2014 ൽ മൻമോഹൻ സിംഗ് സർക്കാർപാസ്സാക്കിയ സ്ട്രീറ്റ് വേണ്ടർസ് ആക്ട് നിയമം വിസ്മരിച്ച് കൊണ്ടാന്ന് കണ്ണൂർ കോർപറേഷൻ തൊഴിലാളിവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം പറഞ്ഞു. കുത്തകമുതലാളിമാരായ കച്ചവടക്കാർക്ക് വേണ്ടിയാണ് കോർപറേഷൻ ഭരണ സമിതി സത്യപ്രതിജ്ഞാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

 കോർപറേഷന്റെ ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വഴിയോര കച്ചവടക്കാരയുടെ തൊഴിൽ സംരക്ഷിക്കുക, നിലവിലുള്ള മുഴുവൻ വഴിയോര കച്ചവടക്കാർക്കും പുതിയ സർവ്വേ നടത്തി സ്ട്രീറ്റ് വെണ്ടർ കാർഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.കേരള പ്രദേശ് വഴിയോരവ്യാപാര തൊഴിലാളികോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എം പ്രഭാകരൻ അധ്യക്ഷനായി. ജനറൽസിക്രട്ടറി എ ടി നിഷാത്ത് സ്വാഗതം പറഞ്ഞു. എം.വി. പ്രേമരാജൻ, യു.കെ. ജലജ ,ഷമീർ പള്ളിപ്രം , കെ.സി. ഉല്ലാസൻ , പി.ഇസ്മയിൽ ,പി.എ. ഹരി എന്നിവർ സംസാരിച്ചു. പി.കെ.രമേശൻ ,എം.എ.ഖാലിദ്, എം. ഹരീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags