ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചകേസിൽ യുവാവ് റിമാൻഡിൽ
Jul 18, 2026, 10:30 IST
കണ്ണപുരം :ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിക്കുകയും സ്വർണ്ണവും പണവും കൈക്കലാക്കിയ കേസിൽ യുവാവിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പുന്നാട് സ്വദേശിയും നിലവിൽ തൃക്കരിപ്പൂരിൽ താമസിക്കുന്ന പി കെ തൻവീറി(45)നെയാണ് കണ്ണപുരംപൊലീസ് അറസ്റ്റ് ചെയ്‌തത്.
കണ്ണപുരം പൊലീസ് പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2024 മാർച്ച് മുതലാണ് കേസിനാസ്‌പദമായ സംഭവം.യുവാവ് തൃക്കരിപ്പൂരിൽ മറ്റൊരു വിവാഹം കഴി ച്ച് താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
.jpg)

