കണ്ണൂർ സർവ്വകലാശാലയിൽ ഇന്നോവേഷൻ കോൺക്ളേവ് 24 ന് നടത്തും


കണ്ണൂർ: കണ്ണൂർ സർവ്വ കലാശാല താവക്കര ക്യാംപസിൽ ഫെബ്രുവരി 24,25 തീയ്യതികളിൽ കാന വേഷൻ 3.0ഇന്നോവേഷൻ എൻ്റർപ്രൈനർഷിപ്പ് സമ്മിറ്റ് നടത്തുമെന്ന് സംഘാടകൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ യുനിവേഴ്സിറ്റി ഇന്നോവേഷൻ ഇൻക്യുബേഷൻ ഫൗണ്ടേഷൻ ഇൻസ്റ്റിട്യുഷൻസ് ഇന്നോവേഷൻ കൗൺസിൻ കേരള സ്റ്റാർട്ട്അപ്പ് മിഷൻ എന്നിവ സംയുക്തായി നടത്തുന്ന ഇന്നോവേഷൻ കോൺ ക്ളേവിൽ വിവിധ സ്റ്റാർട്ട്അപ്പ് സംരഭങ്ങൾ പങ്കെടുക്കും.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കെൽട്രോൺ' നിഫ്റ്റ്' മലബാർ കാൻസർ സെൻ്റർ, ഗവ. എൻജിനിയറിങ് കോളേജ്' മലബാർ എയ്ഞ്ചൽസ് 'മൈസോൺ എന്നീ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. 24 ന് രാവിലെ 10ന് കണ്ണൂർ സർവ്വകലാശാല വി.സി. പ്രൊഫ. കെ.കെസാജു ഉദ്ഘാടനം ചെയ്യും. അജിത് ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. ഡോ. പി.സിബില ഡോ. യു ഫൈസൽ. ഡോ.'റോണി കെ. എം. റോയ്. ഡോ.മുനീർ. മറിയം മമ്മി കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
