കണ്ണൂരിൽ വ്യവസായ പ്രദർശനം ഇന്റ് എക്സ്പോ 2026 ന് തുടക്കമായി

Industrial exhibition Int Expo 2026 begins in Kannur

കണ്ണൂർ:കേരളാ സ്റ്റേറ്റ് സ്മോൾ ഇന്റസ്ട്രീസ് അസോസിയേഷനും( കെ എസ് എസ് ഐ എ )മൈക്രോ സ്മോൾ ആന്റ് മീഡിയം എൻറർപ്രൈസസ് ( എം എസ് എം ഇ), ഡിപ്പാർട്മെൻറ് ഓഫ് ഇൻറ സ്ട്രീസ് ആൻറ കോമേഴ്സ്‌സ് കേരളയും (ഡിഐസി കണ്ണൂർ )ചേർന്ന് സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശനം ഇന്റ് എക്സ്പോ 2026 ന് നായനാർ അക്കാഡമിയിൽ തുടക്കമായി. ഇന്റസ്ട്രീസ് ആൻറ് കോമേഴ്സ് ഡയരക്ടർ പി വി വിഷ്ണു രാജ് ഐ എ എസ് എക്സ്പോ ഉൽഘാടനം ചെയ്തു. 

ചടങ്ങിൽ കെ എസ് എസ് ഐ എ ജില്ലാ പ്രസിഡണ്ട് സി അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി ടി പി നാരായണൻ സ്വാഗതം പറഞ്ഞു. എം എസ് എം ഇ അസി:ഡയരക്ടർമാർട്ടിൻ പി ചാക്കോ, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡണ്ട് എ നിസാറുദ്ദീൻ എന്നിവർമുഖ്യപ്രഭാഷണം നടത്തി. ഡി ഐ സി ജനറൽ മാനേജർ കെ എസ് അജിമോൻ , കാനറാ ബേങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ അൻഷുമാൻഡേ, ഭാരവാഹികളായ ജോസഫ്പൈകട, എവി സുനിൽ നാഥ് , സജീവൻ , സി എച്ച് റഹ്മത്ത്, ഫാറൂക്ക് ഹമീദ്,എ സുന്ദർ രാജ്, കെ പി രാജീവൻ എന്നിവർ സംസാരിച്ചു വൈകുന്നേരം മൂന്നു മണിക്ക്നടക്കുന്ന മാധ്യമ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉൽഘാടനം ചെയ്യും.  ബർണ്ണശ്ശേരിയിലുള്ള ഇ കെ നായനാർ അക്കാഡമിയിൽ രാവിലെ 10 മുതൽ രാത്രി 9 മണിവരെ മൂന്നു ദിവസങ്ങളിലായിപരിപാടി നടക്കുന്നത് .

Tags