ഇന്ദിരാ ഗാന്ധി ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
Nov 20, 2023, 09:45 IST

കണ്ണൂർ:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 106-ആം ജന്മദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നെഹ്റു സ്തൂപത്തിന് സമീപം പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി .പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.
നേതാക്കളായ ടി ഒ മോഹനൻ , കെ സി മുഹമ്മദ് ഫൈസൽ ,വി വി പുരുഷോത്തമൻ ,രാജീവൻ എളയാവൂർ ,സുരേഷ് ബാബു എളയാവൂർ , അഡ്വ.വി പി അബ്ദുൽ റഷീദ് ,അഡ്വ .റഷീദ് കവ്വായി ,,ഡോ :ജോസ് ജോർജ്ജ് പ്ലാന്തോട്ടം ,എം പി വേലായുധൻ , മനോജ് കൂവേരി ,സി ടി ഗിരിജ ,ശ്രീജ മഠത്തിൽ ,പി മാധവൻ മാസ്റ്റർ ,സി വി സന്തോഷ് , ടി ജയകൃഷ്ണൻ ,കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു .