ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ കൺവെൻഷൻ നടത്തി;അഡ്വ.മാർട്ടിൻജോർജ് ഉദ്ഘാടനം ചെയ്തു
Mar 4, 2026, 18:09 IST
കണ്ണൂർ :ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻജോർജ് ഉദ്ഘാടനം ചെയ്തു.പിണറായി സർക്കാർ പാസാക്കിയ അഭിഭാഷക ക്ഷേമനിധി ബിൽഅഭിഭാഷക സമൂഹത്തെ കൊള്ളയടിക്കുന്ന താണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
tRootC1469263">കേരള ബാർ കൗൺസിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അഡ്വ. സി. കെ. രത്നാകരനെ വിജയിപ്പിക്കുന്നതിന് വേണ്ടി കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷനിൽ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ വി മനോജ് കുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. ടി. ഒ.മോഹനൻ, അഡ്വ. സി. കെ. രത്നാകരൻ, അഡ്വ. ഇ പി ഹംസ കുട്ടി,അഡ്വ. ഇ.ആർ. വിനോദ്, അഡ്വ.ടി. സി. സിബി, അഡ്വ.ഷരെഷ് കുമാർ. വി. എം, അഡ്വ. ജി. വി. പങ്കജാക്ഷൻ, എന്നിവർ പ്രസംഗിച്ചു.
.jpg)


