ദോശാഭിമാന പ്രതീകമായി കണ്ണൂരിലെ ധർമ്മടം തുരുത്തിൽ ഇന്ത്യൻ പതാക ഉയർത്തി
ധർമ്മടം : റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ദേശാഭിമാനം വിളിച്ചോതി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ധർമ്മടം തുരുത്തിൽ (Green Island) തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.. ശ്രീകുമാർ ഇന്ത്യൻ പതാക ഉയർത്തി. ഇതോടനുബന്ധിച്ച് മനുഷ്യവാസമില്ലാത്ത മറ്റു നാല് ദീപുകളിലും ഇന്ത്യൻ പതാക ഉയർത്തി.
tRootC1469263">വിദേശ രാജ്യങ്ങളുടെ കടന്നുകയറ്റത്തെയും കടൽ വഴിയുള്ള തീവ്രവാദ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതിനും, തീരദേശ സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമാക്കുന്നതിനുമായാണ് ജനുവരി 19 ന് വൈകുന്നേരം അഞ്ച് മണിക്ക് ഇന്ത്യൻ ദേശീയപതാക ഉയർത്തി.

ചടങ്ങിൽ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാണ്ടന്റ് വരുൺ (വൈസ് ക്യാപ്റ്റൻ), കോസ്റ്റൽ പോലീസ്, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, ഐ ബി ഉദ്യോഗസ്ഥർ, മറൈൻ എൻഫോസ്മെന്റ് ഉദ്യോഗസ്ഥർ, സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി വിദ്യാർത്ഥികൾ, കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
.jpg)


