യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തുവാന്‍ ശ്രമിച്ച സംഭവം; എസ്എഫ്‌ഐ യൂണിയന്‍ കൗണ്‍സിലര്‍ക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പുകളെന്ന് പരാതി
ശ്രീകണ്ഠാപുരം: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ വിദ്യാര്‍ഥി നേതാവിനെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. പൈസക്കരി ദേവമാതാ കോളജിലെ എസ്എഫ്‌ഐ നേതാവും സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറുമായ ചുഴലി സ്വദേശി കെ.നവനീതിനെതിരെയാണ് കേസ്. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പ്രതിയെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.പ്രതിക്കെതിരെ നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇയാളുടെ ഫോണില്‍ നിരവധി സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്.
.jpg)

