രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാരെ വലിച്ചിഴച്ച സംഭവം; ഭരണകൂട ഭീകരതക്കെതിരെ തളിപ്പറമ്പ് മിനിസിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തി എൻ ജി ഒ അസോസിയേഷൻ

Incident of Congress leaders including Rahul Gandhi being dragged from Jantar Mantar; NGO Association holds protest meeting at Taliparamba Mini Civil Station against state terrorism

 

തളിപ്പറമ്പ : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എം.പി. മാരെയും ജനനേതാക്കളെയും കയ്യേറ്റം ചെയ്ത് തെരുവിൽ വലിച്ചിഴച്ച കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മിനിസിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തി. 

സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം കെ വി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ ജെസ്റ്റിൻ വർഗീസ് അധ്യക്ഷത വഹിച്ചു. പി.വി.വിനോദ് , അഖിൽ പി., കെ വി പ്രശാന്തൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ .പി .സി . ഹാരിസ്, പി .ആർ .ലാൽജിത്, എം .ഇ .കെ .പ്രിയ, എം.അജീഷ്, ആർ.രഘുനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags