വയനാട്ടിൽ മൃഗങ്ങളെ ഷോക്കേൽപ്പിച്ച് പിടിച്ച് ഇറച്ചി വിൽപ്പന : മൂന്ന് പേർ അറസ്റ്റിൽ

wayanad forest hunting
wayanad forest hunting

 ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അങ്ങാടിശ്ശേരി ലെഫ്റ്റ് ഔട്ട് വനഭൂമിയിൽ  താമസക്കാരനായ ബിജു. പി. എസ്, കിച്ചു എന്ന ധനിൽ  സന്തോഷ്  എന്നിവർ ചേർന്ന് വെരുക്

വയനാട്:  ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അങ്ങാടിശ്ശേരി ലെഫ്റ്റ് ഔട്ട് വനഭൂമിയിൽ  താമസക്കാരനായ ബിജു. പി. എസ്, കിച്ചു എന്ന ധനിൽ  സന്തോഷ്  എന്നിവർ ചേർന്ന് വെരുക്, കാട്ടു പന്നി എന്നീ മൃഗങ്ങളെ ഷോക്കേൽപ്പിച്ച് ഇറച്ചി ആക്കി വിൽപ്പന നടത്തി വരവേ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും ഇറച്ചിയും കണ്ടെടുത്തു.

tRootC1469263">

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരേശൻ പി. വി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സത്യൻ എം എസ്, അജീഷ് പി എസ്, ഷൈനി സി, ജിതിൻ വിശ്വനാഥ്, അഖിൽ അശോക് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്

Tags