കെ.എസ് യു അറുപത്തിയെട്ടിന്റെ നിറവിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം നടത്തി

In the midst of KSU forty eighth year
In the midst of KSU forty eighth year

കണ്ണൂർ : കെ എസ് യു സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയത്തുവയൽ യു പി സ്കൂളിലെ നൂറ് വിദ്യാർത്ഥികൾക്ക് കുട വിതരണം നടത്തി.

കെ പി സി സി മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. 68 വർഷത്തെ സമര പാരമ്പര്യമുള്ള കെ എസ് യു സംഘടന പുത്തൻ കാലഘട്ടത്തിനനുസരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നത് പൊതു സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

tRootC1469263">

കോളയാട് പാലയത്തുവയൽ യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ അധ്യക്ഷത വഹിച്ചു.കോളയാട് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സാജൻ, വാർഡ് മെമ്പർ റോയ് പൗലോസ്, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, ആഷിത്ത് അശോകൻ, രാഗേഷ് ബാലൻ, ജില്ലാ ജനറൽ സെക്രട്ടറി റയീസ് തില്ലങ്കേരി, തീർത്ഥ നാരായണൻ,അക്ഷര കെ കെ, ഹരികൃഷ്ണൻ പൊറോറ, സൂര്യതേജ് എ എം, മാർട്ടിൻ ജെ മാത്യു, അലൻ, രാജൻ എന്നിവർ സംസാരിച്ചു.ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ പതാക ഉയർത്തലും പഠന കിറ്റ് വിതരണവും മറ്റ് സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

Tags