പയ്യന്നൂർ നഗരസഭയിൽ എൽ ഡി എഫ് - 36 - യുഡിഎഫ് - 9 :സ്വതന്ത്രൻ ഒന്ന്
ടെമ്പിൾ വാർഡ്, മുച്ചിലോട്ട് വാർഡ്, ഗ്രാമം ഈസ്റ്റ്, അന്നൂർ സൗത്ത് ഉൾപ്പെടെയുള്ള വാർഡുകളാണ് എൽഡിഎഫ് ഇരട്ട വിജയം കൈവരിച്ചത്.
പയ്യന്നൂർ: നഗരസഭ തിരഞ്ഞെടുപ്പിൽ ഇളക്കമില്ലാതെഎൽ ഡി എഫ്. യുഡിഎഫിൻ്റെ കുത്തക വാർഡുകൾ പിടിച്ചെടുത്തു. ടെമ്പിൾ വാർഡ്, മുച്ചിലോട്ട് വാർഡ്, ഗ്രാമം ഈസ്റ്റ്, അന്നൂർ സൗത്ത് ഉൾപ്പെടെയുള്ള വാർഡുകളാണ് എൽഡിഎഫ് ഇരട്ട വിജയം കൈവരിച്ചത്.
വാർഡ് വിഭജനം ഇത്തവണ തിരഞ്ഞെടുപ്പിൽ നിർണ്ണായക മായിരുന്നു. കണിയേരി, കിഴക്കുമ്പാട്, വെള്ളൂർ ഈസ്റ്റ്, ഏച്ചിലാംവയൽ, പങ്ങടം, കോറോം നോർത്ത്, കോറോം സെൻട്രൽ, മുതിയലം, കാനായി നോർത്ത്, മണിയറ,കാനായി സൗത്ത്, മുത്തത്തി, പരവന്തട്ട കണ്ടോത്ത് സെൻട്രൽ,കണ്ടോത്ത്, ഹോസ്പിറ്റൽ വാർഡ്, മാവിച്ചേരി, കണ്ടങ്കാളി നോർത്ത്,സൗത്ത്, പുഞ്ചക്കാട് ,തെക്കേ മമ്പലം, മുച്ചിലോട്ട് പടോളി, ടെമ്പിൾ, ഗ്രാമം ഈസ്റ്റ്,കേളോത്ത് സൗത്ത്, മമ്പലം തെരു, തായിനേരി ഈസ്റ്റ്, മുച്ചിലോട്ട്, അന്നൂർ സൗത്ത്, കോത്തായി മുക്ക്, അന്നൂർ ഈസ്റ്റ്, അന്നൂർ വെസ്റ്റ്, കാറമേൽ, പുതിയങ്കാവ്, മൊട്ടമ്മൽ.എന്നിവ എൽ ഡി എഫ് നേടി.
tRootC1469263">എന്നാൽ കഴിഞ്ഞ തവണത്തെക്കാൾ യുഡിഎഫ് ഒരു സീറ്റു കൂടുതൽ നേടി.വാർഡ് 17പെരുമ്പ മുസ്ലീംലീഗ് തിരിച്ചു പിടിച്ചു. വി കെ പി ഇസ്മായിൽ വിജയിച്ചു. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി ഇക്ബാൽ പോപ്പുലർ പരാജയപ്പെട്ടു. വാർഡ് 19 കൊക്കാനിശേരിയും, ടൗൺ വാർഡും യുഡിഎഫ് നിലനിർത്തി. ശാന്തിഗ്രാം, തായിനേരി വെസ്റ്റ്, കവ്വായി നോർത്ത്, കവ്വായി, കൊറ്റി, കേളോത്ത് നോർത്ത് എന്നീ ഒമ്പത് വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചു.
36 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. രാമന്തളിയിൽ എൽഡിഎഫ് 11 വാർഡിലും യുഡിഎഫ് 7 വാർഡിലും കുഞ്ഞിമംഗലം പഞ്ചായത്തിൽ എൽഡിഎഫ് - 11, യുഡിഎഫ് - 4. കരിവെള്ളൂരിൽ 16 വാർഡിൽ 16 ഉം എൽഡിഎഫ് നേടി.
.jpg)


