കണ്ണൂർസിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി: സൗത്ത് ബസാർ മേൽപ്പാലം പ്രാരംഭ പ്രവൃത്തികൾ തുടങ്ങി

കണ്ണൂർസിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി: സൗത്ത് ബസാർ മേൽപ്പാലം പ്രാരംഭ പ്രവൃത്തികൾ തുടങ്ങി
Kannur City Road Improvement Project: Initial work on South Bazaar flyover begins
Kannur City Road Improvement Project: Initial work on South Bazaar flyover begins

കണ്ണൂർ : കണ്ണൂർനഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലേചൊവ്വ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തിയാണിപ്പോൾ നടന്നുവരുന്നത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. 

tRootC1469263">

പദ്ധതിക്കായി പുറമ്പോക്ക് ഉൾപ്പെടെ ഏറ്റെടുത്ത 205 സെന്റ് സ്ഥലത്തെ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റേണ്ടത്. ആദ്യത്തെ ഘട്ടത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചു നീക്കി. ശേഷിക്കുന്നവ രണ്ടു മുതൽ നാലുവരെയുള്ള  ഘട്ടങ്ങളായി ടെണ്ടർ ചെയ്ത് പൊളിച്ചു മാറ്റാനാണ് പദ്ധതി നിർവ്വഹണം ഏറ്റെടുത്ത റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ്  കോർപറേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ശേഷിക്കുന്ന ടെൻഡറുകൾ ഒരുമിച്ച് ചെയ്യുന്നതിന് സബ്കളക്ടർ നിർദേശം നൽകി. പദ്ധതി പ്രദേശത്തെ മരങ്ങൾ മുറിക്കുന്നതിന് കണ്ണൂർ കോർപറേഷന്റെ ട്രീ കമ്മിറ്റി അനുവാദം നൽകിയിട്ടുണ്ട്. മരത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

2016 ലാണ് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗത്ത് ബസാർമേൽപ്പാലം പ്രവൃത്തി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ്  ഡവലപ്‌മെന്റ്  കോർപറേഷനെ ഏൽപിച്ചത്. പദ്ധതിയുടെ പുതുക്കിയ ഭരണാനുമതി 255.39 കോടി രൂപയുടേതാണ്. കിഫ്ബി  ധനസഹായം 130.87 കോടി രൂപയാണ്. സ്ഥലം ഏറ്റെടുക്കലിന് 2019 ൽ ഡി.പി.ആർ ലഭിച്ചു. റവന്യു വകുപ്പിൽ നിന്ന് ഭരണാനുമതി 2020 ലാണ് ലഭിച്ചത്. എ കെ ജി ആശുപത്രി സ്റ്റോപ്പിന് ശേഷം കരിമ്പ് ഗവേഷണ കേന്ദ്രം മുതൽ ചേമ്പർ ഹാൾ വരെയാണ് മേൽപ്പാലം നിർമ്മിക്കുക. അപ്പ്രോച്ച് എംബാങ്കുകൾ ഉൾപ്പെടെ 1092 മീറ്റർ ദൈർഘ്യമാണ് മേൽപ്പാലത്തിനുള്ളത്. മേൽപ്പാലം 10.9 മീറ്റർ വീതിയുള്ള രണ്ടുവരിപ്പാത ആണ്.  മേൽപ്പാലത്തിന്റെ താഴെ ഇരുവശത്തും രണ്ടുമീറ്റർ വീതിയുള്ള നടപ്പാതയോട് കൂടിയ 7.5 മീറ്റർ കാര്യേജ് വേയും നിർമ്മിക്കും. 

കാൾടെക്സ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് സൗത്ത് ബസാർ ഫ്‌ളൈഓവർ. സിറ്റി റോഡ്, മേലേചൊവ്വ മേൽപ്പാലം, സൗത്ത് ബസാർ മേൽപ്പാലം  എന്നിവയാണ് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

Tags