തീയ്യ ക്ഷേമ സഭയെ ഉപയോഗിച്ച് രാഷ്ട്രീയ അജൻഡ നടപ്പിലാക്കാൻ നേതൃത്വം ശ്രമിക്കുന്നു:തീയ്യ ക്ഷേമ സഭാ പ്രവർത്തകർ

The leadership is trying to implement political agenda using Theiya Kshema Sabha: Theiya Kshema Sabha activists
The leadership is trying to implement political agenda using Theiya Kshema Sabha: Theiya Kshema Sabha activists


പിലാത്തറ : സമുദായ ഉന്നമനം മാത്രം ലക്ഷ്യമാക്കി തങ്ങളടക്കമുളള തീയ്യ സമുദായ അംഗങ്ങൾ കുഞ്ഞിമംഗലത്ത് രൂപീകരിച്ച തീയ്യ ക്ഷേമസഭയുടെ പ്രവർത്തനങ്ങൾ ചിലർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ഒരു വിഭാഗം പ്രവർത്തകർ പിലാത്തറ പ്രസ്‌ക്ലബ്ബിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.തീയ്യ ക്ഷേമ സഭ സമുദായ താല്പര്യത്തെ മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന ഒന്നാണെന്നും ഏതെങ്കിലും കക്ഷി രാഷ്ട്രീയ താല്പര്യം സഭക്ക് ഉണ്ടാകില്ലെന്നുമാണ് ആദ്യ ഘട്ടത്തിൽ സഭ രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയവർ വ്യക്തമാക്കിയതാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

tRootC1469263">

എന്നാൽ നേതൃത്വത്തിലുള്ള ചിലർ സമുദായ താൽപര്യത്തിൽ നിന്നും വ്യതിചലിക്കുകയും രാഷ്ട്രീയ താല്പര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോൾ വന്നിട്ടുള്ളത് ഇത്തരം നീക്കം സമുദായത്തെ വഞ്ചിക്കലാണെന്നും വിമത വിഭാഗക്കാർപറഞ്ഞു.എല്ലാ രാഷ്ട്രീയ പാർട്ടികളിലുംപ്പെട്ട തീയ്യ സമുദായഅംഗങ്ങൾ ഉൾപ്പെട്ടതാണ് തീയ്യ ക്ഷേമ സഭയെന്നും എന്നാൽ ഇപ്പോൾ ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് .എതിരായ ദുഷ്പ്രചാരണങ്ങൾക്കും. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനുമുള്ള ആഹ്വാനവുമാണ് തീയ്യ ക്ഷേമസഭയുടെ ഔദ്യോദിക വാട്ടസ് ആപ്പ് ഗ്രൂപ്പിൽ പോലും ചിലർ പ്രചരിക്കുന്നത്.

കോൺഗ്രസ് -ബിജെപി സംഖ്യത്തിന് വേണ്ടിയാണ് ഭാരവാഹികളിൽ ചിലർ പ്രവർത്തിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് എതിരായ ദുഷ്പ്രചാരണങ്ങൾക്കും. തെരെഞ്ഞെടുപ്പിൽ തോൽപ്പിക്കാനുമുള്ള ആഹ്വാനവുമാണ് തീയ്യ ക്ഷേമസഭയുടെ ഔദ്യോഗിക വാട്ടസ് ആപ്പ് ഗ്രൂപ്പിൽ പോലും ചിലർ പ്രചരിക്കുന്നത്  കോൺഗ്രസ് -ബിജെപി സംഖ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വിമത വിഭാഗം പറഞ്ഞു.തീയ്യ സമുദായത്തിന് പ്രത്യേക സംവരണം, തീയ്യ സമുദായത്തെ സർക്കാർ രേഖകളിലും വരുന്ന സെൻസസ്സിലും സ്വതന്ത്രമായി രേഖപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സംഘടനയുടെ രൂപീകരണം .എന്നാൽ സമുദായശ്മശാനം പൊതുസ്വത്താക്കുന്നു മല്ലിയോട് അമ്പലം സ്വകാര്യസ്വത്താക്കുന്നു തുടങ്ങിയ തെറ്റായ പ്രചാരണങ്ങളിലേക്ക് മാറ്റുകയായിരുന്നു തീയ്യക്ഷേമസഭ നേതൃത്വത്തിക ചിലർ.

 ഇത്തരം പ്രചാരണങ്ങൾ ഒന്നും വസ്തുതാപരമല്ലെന്ന് ഞങ്ങൾ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കിയിരുന്നു ഇതിനെ എതിർത്തപ്പോൾ ഒറ്റപ്പെടുത്തി നിശബ്ദരാക്കുവാനുളള ശ്രമമാണ് നേതൃത്വം നടത്തിയതെന്നും.രാഷ്ട്രീയ താൽപര്യം വച്ച് തീയ്യ ക്ഷേമ സഭയുടെ നേതാക്കൻമാർ കോൺഗ്രസ് ബിജെപി സംഖ്യത്തിന്റെ സ്ഥാനാർത്ഥികളായതും പല വാർഡുകളിലും തീയ്യ ക്ഷേമ സഭയുടെ പേരിൽ രാഷ്ട്രീയ താല്പര്യം മുൻനിർത്തിയുള്ള പ്രചാരണങ്ങൾ നടത്തുന്നതും ഇവരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്.സമുദായത്തെ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വ്യക്തിരാഷ്ട്രീയ താല്പര്യങ്ങളെ മുൻനിർത്തി ഉപയോഗിക്കുകയാണ്.സമുദായ താല്പര്യത്തിനു പകരം ഇത്തരം ഗൂഢ താല്പര്യങ്ങളാണ് തങ്ങൾ എതിർക്കുന്നത്. നിരവധി ആൾക്കാരാണ് ഇവരുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിക്കുന്നതെന്നും ഇവരുടെ പ്രതിനിധികളായാണ് ഞങ്ങൾ ഇവിടെ വാർത്താ സമ്മേളനത്തിനായി എത്തിയിരിക്കുന്നതെന്നും ഇവർ അറിയിച്ചു.തീയ്യ ക്ഷേമ സഭാ പ്രവർത്തകരായ എം പി വിനോദ് കുമാർ, കുപ്പത്തി കൃഷ്ണൻ,എ ഗോവിന്ദൻ, കെ സുനിത എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Tags