അനധികൃത വയറിങ്ങിനെതിരെ കണ്ണൂരിൽ വൈദ്യുത ഭവന് മുൻപിൽ ധർണ നടത്തും


കണ്ണൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 12 ന് സംസ്ഥാന വ്യാപകമായി കെ എസ് ഇ ബി ഡിവിഷണൽ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചതായി ഇലക്ട്രിക്കൽ വയർ മാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോ. ഓഫ് കേരള (സി ഐ ടി യു) യുടെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.
അനധികൃത വയറിംഗ് തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുക, പെർമിറ്റ് ഉള്ള തൊഴിലാളികൾ തന്നെയാണ് വയറിംഗ് ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താൻ വർക്ക് റജിസ്റ്റർ പരിശോധന കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കാലത്ത് 10 മണിക്ക്കണ്ണൂർ വൈദ്യുതി ഭവനിലേക്ക് നടക്കുന്ന മാർച്ചും ധർണ്ണയു സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ടി രാമകൃഷ്ണൻ , ജില്ലാ സെക്രട്ടറി ബാബു കാറ്റാടി, സംസ്ഥാന കമ്മിറ്റി അംഗം കെ പി അനൂപ്, സി ഐ ടി യു ജില്ലാ സെക്രട്ടറി കെ അശോകൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
