നിയമവിരുദ്ധ വിദേശ കറൻസി ഇടപാട്: കൂത്തുപറമ്പിൽ പോലീസ് വൻ തുക പിടികൂടി

Minor girl raped; accused arrested by police


കൂത്തുപറമ്പ്: കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബോംബെ ടോയ്സ് എന്ന ഇലക്ട്രോണിക്സ് കടയിൽ നിയമവിരുദ്ധമായി വിദേശ കറൻസി വിനിമയം നടത്തിയ സംഭവത്തിൽ പോലീസ് സംഘം വൻ തുക പിടിച്ചെടുത്തു. വിദേശ കറൻസികൾ കൈവശം വയ്ക്കുകയും അനധികൃതമായി വിനിമയം നടത്തുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും രേഖകളും കണ്ടെടുത്തത്. 

tRootC1469263">

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എസ്ഐ ഷമീർ പി, എസ്‌സിപിഒ സോജിത്, എസ്‌സിപിഒ ബിന്ദു, സിപിഒ രജിൻ എന്നിവരടങ്ങിയ സംഘമാണ് പങ്കെടുത്തത്.

കടയിൽ നടത്തിയ പരിശോധനയിൽ ഒമാൻ, യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശ കറൻസികൾക്ക് പുറമെ 4,57,720 രൂപയുടെ ഇന്ത്യൻ കറൻസിയും പോലീസ് സംഘം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
 

Tags