എസ്.ഐ.ആർ തെറ്റെങ്കിൽ ഗോവിന്ദൻ മാഷ് രാജിവെക്കുക ..! തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ്റെ ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡ്

If SIR is wrong, Govindan should resign..! Flex board in front of Taliparamba MLA TK Govindan's office

തളിപ്പറമ്പ്:  ചിറവക്ക് ഹാപ്പിനസ് സ്‌ക്വയറിലെ ടി.കെ. ഗോവിന്ദൻ എം എൽ എ യുടെ ഓഫീസിന് മുന്നിലാണ് ഞായറാഴ്ച രാവിലെയോടെ  ഫ്ലെക്സ് ബോർഡ് കണ്ടത്. എസ്.ഐ.ആർ തെറ്റെങ്കിൽ ഗോവിന്ദൻ മാഷ് രാജിവെക്കുക' എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. നിയമവിരുദ്ധമായാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതെന്നും നടപടി ഉണ്ടാവണമെന്നും ടി.കെ. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.

 ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല.പോലീസ് സ്ഥലത്തെത്തി ഫ്ലെക്സ് ബോർഡ് നീക്കം ചെയ്തു.തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Tags