ഓണത്തെ വരവേൽക്കാൻ വിവിധ ഓഫറുകളുമായി വീണ്ടും ഐഡിയൽ ഡെക്കർ
ഉത്തരമലബാറിൽ ഫർണിച്ചർ വിസ്മയം തീർത്ത ഐഡിയൽ ഡെക്കർ ഇത്തവണയും ഓണത്തെ വരവേൽക്കാൻ വിവിധ ഓഫറുകളുമായി ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെഭാഗമായി കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ ഫര്ണിച്ചർ ഫാക്ടറി സെയിൽ എക്സിബിഷൻ ആരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു.
ഇന്ത്യന്‍ ഇംപോര്‍ട്ടഡ് ഫര്‍ണിച്ചറുകളുടെയും ആക്‌സസറീസുകളുടെയും വില്‍പനയിലൂടെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഉത്തരമലബാറിലെ മികച്ച ഫര്‍ണിച്ചര്‍ ഷോറൂമാണ് ഐഡിയൽ ഡെക്കർ. ഉന്നത ഗുണമേന്മയിലുള്ള ഇന്റീരിയര്‍ ഉല്‍പന്നങ്ങള്‍, ട്രഡീഷനല്‍ ഉല്‍പന്നങ്ങള്‍, മോഡേണ്‍ ഫര്‍ണിച്ചറുകള്‍ എന്നിവ സാധാരണക്കാരുടെ ബഡ്ജറ്റിനനുസരിച്ച് എന്നും നൽകാറുള്ള ഐഡിയൽ ഡെക്കർ ഇത്തവണ സാധാരണക്കാർക്കായി ഫാക്ടറി വിലയിൽ ഫർണിച്ചറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് എക്സിബിഷനിലൂടെ ഒരുക്കിയിരിക്കുന്നത്.
പ്രധാനമായും സോഫ സെറ്റുകൾ, വാർഡ്രോബ്, മാട്രസ് എന്നിവയാണ് എക്സിബിഷനിലുള്ളത്. കൂടാതെ ഡൈനിങ് സെറ്റും ഇവിടെ ലഭിക്കും.സോഫ സെറ്റ് 12800 രൂപ മുതലാണ് ആരംഭിക്കുന്നത്. 5950 രൂപ മുതലാണ് വാർഡ്രോബ്. ഒരു സ്പ്രിങ് മാട്രസ് വാങ്ങിയാൽ ഒന്ന് ഫ്രീയായി ലഭിക്കും. ഒരു രൂപ പോലുമില്ലാതെ ഇഎംഐ ആയി മാട്രസ് സ്വന്തമാക്കാം. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ഫർണിച്ചറുകൾ സ്വന്തമാക്കാനും സാധിക്കും.
ഉദ്‌ഘാടന ചടങ്ങിൽ ഐഡിയൽ ഡെക്കറിന്റെ മാനേജിങ് പാർട്ണർമാരായ റമീസ് കെ പി, റുഫൈസ് കെ പി, മുഹമ്മദ് മർഷാദ്, ഷബീർ കെ, കേരളം സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സി അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.
സാധനം വാങ്ങിക്കഴിഞ്ഞാൽ ഉടൻ തീരുന്നതല്ല കസ്റ്റമേഴ്സും ഐഡിയൽ ഡെക്കറും തമ്മിലുള്ള ബന്ധം. സാധനങ്ങൾക്ക് എന്ത് കേടുപാടുകൾ സംഭവിച്ചാലും അത് പരിഹരിക്കുമെന്നും അതുകൊണ്ടുതന്നെ ധൈര്യപൂർവ്വം ഇവിടെ നിന്നും സാധനങ്ങൾ വാങ്ങാമെന്നും സി അബ്ദുൾ കരീം പറഞ്ഞു.
ഓണക്കാലത്ത് വീടിനു മോടി കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയിസാണ് ഐഡിയൽ ഡെക്കറിന്റെ ഈ എക്സിബിഷൻ. നല്ല ഓഫറിൽ ഫർണിച്ചർ വാങ്ങിക്കാനുള്ള സമയമാണിതെന്നും എല്ലാവരും പ്രയോജനപ്പടുത്തണമെന്നും ഐഡിയൽ ഡെക്കർ മാനേജിങ് പാർട്നെരായ മുഹമ്മദ് മർഷാദ് പറഞ്ഞു. ഒപ്പം ഐഡിയൽ ഡെക്കറിന്റെ കസ്റ്റമേഴ്സിന് അദ്ദേഹം ഓണാശംസകൾ നേരുകയും ചെയ്തു.