ഞാനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ; ആര് ക്ഷണിച്ചാലും സി.പി.എമ്മിലേക്ക് തിരിച്ചുപോകില്ല, തളിപ്പറമ്പ് എം എൽ എ ടി.കെ. ഗോവിന്ദൻ
തളിപ്പറമ്പിൽ മുൻ എം.എൽ.എ ആരംഭിച്ച വികസന പദ്ധതികൾ തുടരുമെന്നും അതോടൊപ്പം പുതിയ പദ്ധതികൾ കൂടി മുന്നോട്ടുവച്ചിട്ടുണ്ടെന്നും ടി.കെ. ഗോവിന്ദൻ എം.എൽ.എ. പുതിയ എം എൽഎയ്ക്ക് ഒന്നും ആവില്ല എന്നാണ് സിപിഎമ്മുകാർ പറയുന്നത്. എന്നാൽ നിലവിലെ എം എൽ എ യും ഗവൺമെന്റും തീരുമാനിച്ചാൽ മാത്രമേ പദ്ധതികൾ മുന്നോട്ട് പോവുകയുള്ളു. ആര് ക്ഷണിച്ചാലും സി.പി.എമ്മിലേക്ക് തിരിച്ചുപോക്കില്ലെന്നും താൻ ഇപ്പോഴും ഇടതുപക്ഷക്കാരൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് പ്രെസ്സ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം എൽ എ.
പുതിയ എം എൽഎ യ്ക്ക് ഒന്നും ആവില്ല എന്നാണ് സിപിഎമ്മുകാർ പറയുന്നത്. എന്നാൽ നിലവിലെ എം എൽ എ യും ഗവൺമെന്റും തീരുമാനിച്ചാൽ മാത്രമേ പദ്ധതികൾ മുന്നോട്ട് പോവുകയുള്ളു. മുൻ എം എൽ എ ആരംഭിച്ച മണ്ഡലത്തിന് ആവശ്യമായ പദ്ധതികൾ തുടരും. അതോടൊപ്പം പുതിയ പദ്ധതികളും മുന്നോട്ട് വച്ചിട്ടുണ്ട് മുൻ എം.എൽ.എയെ കുറ്റപ്പെടുത്തുന്നത് തന്റെ രാഷ്ട്രീയ നിലപാടല്ല. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കേണ്ട ആവശ്യമില്ല. വികസനത്തിനായി നാട് ഒന്നിക്കണം എന്ന ഇ.എം.എസിന്റെ വാക്കുകൾ ഇന്ന് സി.പി.എം പ്രവർത്തകർ ഓർക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.പഞ്ചായത്ത് തലത്തിൽ ഡയാലിസിസ് സെന്ററുകൾ ആരംഭിച്ച് സാധാരണക്കാർക്ക് കൂടുതൽ ചികിത്സാ സൗകര്യം ലഭ്യമാക്കും.ടൂറിസം മേഖലയിലും വിവിധ വികസന പദ്ധതികൾ ആവിഷ്കരിക്കും.ആര് ക്ഷണിച്ചാലും ഇനി സി.പി.എമ്മിലേക്ക് തിരിച്ചുപോകില്ല. താൻ ഇപ്പോഴും ഇടതുപക്ഷ ആശയത്തിൽ ഉറച്ച കമ്മ്യൂണിസ്റ്റുകാരനാണ് .സത്യങ്ങൾ പുറത്തുപറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്. അന്ന് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്ന കാര്യങ്ങളാണ് ഇന്ന് ജനങ്ങൾ ചർച്ച ചെയ്യുന്നത്. ഇനിയും കേൾക്കാൻ തയ്യാറായില്ലെങ്കിൽ സി.പി.എം അധോഗതിയിലേക്കാണ് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു
എം.എൽ.എയുടെ നിവേദനം ലഭിച്ചാൽ കർണാടകയിൽ നിന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം വരെ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കർണാടക സ്പീക്കർ മുൻപ് പ്രസ് ഫോറം അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ച വിവരം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വിഷയം വീണ്ടും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രസ്‌ഫോറം ഹാളിൽ പ്രസിഡന്റ് രാജേഷ് ബക്കളം, സെക്രട്ടറി വിമൽ ചെടിച്ചേരി,ട്രഷറർ ടി വി രവിചന്ദ്രൻ, മുൻ പ്രസിഡന്റ് എം കെ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
.jpg)

