തലശേരിയിൽ വയോധികയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം : ഭർത്താവ് അറസ്റ്റിൽ

Elderly woman's skeleton found in Thalassery: Husband arrested
Elderly woman's skeleton found in Thalassery: Husband arrested

തലശേരി : തലശേരി ജൂബിലി റോഡിലെ പണി തീരാത്ത കെട്ടിടത്തിൻ്റെ ലിഫ്റ്റ് കുഴിയിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ 'തമിഴ് നാട് സേലം ജില്ലയിലെ ആത്തൂർ അളമരം ഈസ്റ്റ് ചെല്ലമുള്ള അരിമില്ല് അമ്പായിരമാണ് (75) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

tRootC1469263">

 അമ്പായിരത്തിൻ്റെ ഭാര്യ ധനകോടി (73)യാണ് കൊല്ലപ്പെട്ടത്. അസ്ഥികൂടം ധന കോടിയുടെ താണെന്ന നിഗമനത്തിലാണ് പൊലിസ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അസ്ഥികൂടത്തിൻ്റെ പ്രാഥമിക പരിശോധന നടത്തി. പ്രതി അമ്പായിരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് അറിയിച്ചു.

തലശേരി എസ്ഐ പി.പി ഷമീലിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. തലശേരി ജൂബിലി റോഡിലെ പഴയ കെട്ടിടത്തിൻ്റെ ലിഫ്റ്റ് കുഴിയിൽ വെള്ളിയാഴ്ച്ച വൈകിട്ടാണ് സ്ത്രീയുടെ തലയോട്ടി കണ്ടെത്തിയത്. ശനിയാഴ്ച്ച ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി അസ്ഥികൂടത്തിൻ്റെ മുഴുവൻ ഭാഗങ്ങളും കണ്ടെടുത്തിരുന്നു. ആറ് മാസത്തോളം പഴക്കമുള്ളതാണ് അസ്ഥികൂടമെന്ന് പൊലിസ് പറഞ്ഞു. മകൻ മണികണ്ഠൻ്റെ പരാതിയിലാണ് കേസെടുത്തത്.

Tags