ഓട്ടോയിടിച്ച് യുവതിയെ വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Husband arrested for trying to kill woman by pouring petrol on her after hitting her in an auto accident
Husband arrested for trying to kill woman by pouring petrol on her after hitting her in an auto accident


കണ്ണൂർ :അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ .പെരളശേരിമാവിലായി കുന്നുമ്പ്രത്തെ വി എൻ സുനിൽ കുമാറിനെ (51)യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. 

ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തിവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പൊലിസ് പ്രതിയെ മാവിലായിയിൽ നിന്നും പിടികൂടുകയായിരുന്നു. കണ്ണൂർ ടൗൺ എസ്ഐ ദീപിതി വി വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags