മനുഷ്യാവകാശകമ്മിഷന്‍ ഇടപെടല്‍: തലശേരി-അഞ്ചരക്കണ്ടി റൂട്ടിലോടുന്ന സ്വകാര്യബസുകളില്‍ സീറ്റ് സംവരണം ഉറപ്പാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ്
അഞ്ചരക്കണ്ടി: തലശേരി -അഞ്ചരക്കണ്ടി റൂട്ടിലോടുന്ന സ്വകാര്യബസുകളില്‍ മുതിര്‍ന്ന പൗരന്‍മാരുടെയും ഭിന്നശേഷിക്കാരുടെയും സീറ്റുകള്‍ കൈയ്യേറാന്‍ അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ബസ് കണ്ടക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ മനുഷ്യാവകാശകമ്മിഷനെ അറിയിച്ചു. ദുര്‍ബലവിഭാഗക്കാരുടെ സീറ്റുകള്‍ കൈയ്യേറുകയാണെന്ന പരാതിയില്‍ മനുഷ്യാവകാശകമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ വിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
tRootC1469263">ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബസുകളില്‍ ഇതുസംബന്ധിച്ചു പരിശോധന നടത്തിയതായി ആര്‍.ടി.ഒ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി ബോധവത്കരണവും നടത്തിയിട്ടുണ്ട്. സംവരണത്തിന് അര്‍ഹരായ യാത്രക്കാര്‍ക്ക് സൗകര്യമേര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ നടത്താന്‍ നിരന്തരംപരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കണിയാരങ്കണ്ടി ഉപശ്‌ളോകന്‍ നല്‍കിയ പരാതി തീര്‍പ്പാക്കി.
.jpg)


