തളിപ്പറമ്പിൽ മാനവമൈത്രി സംഗമം 19ന്
തളിപ്പറമ്പ് : ഡിസംബർ 29, 30, 31 തിയ്യതികളിൽ നടക്കുന്ന തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി മാനവമൈത്രി സംഗമം 19ന് രാവിലെ 9.30ന് ചിറവക്ക് ഹാപ്പിനെസ് സ്ക്വയറിൽ വെച്ച് സംഘടിപ്പിക്കും.
മാനവമൈത്രി, മനുഷ്യ സൗഹാർദം, സാമൂഹിക ഐക്യം എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകി പരസ്പരവിശ്വാസവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം.പി അബ്ദുൽസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.
സ്വാമി ആത്മദാസ് യമി, ഫാദർ മാത്യു ആശാരിപ്പറമ്പിൽ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ മൊയ്തു കുട്ടുക്കൻ, കെ.വി സത്താർ, സി.പി.വി അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാൽ, കെ. മുഹമ്മദ് കുട്ടി ഹാജി, ഫസൽ ഹൈതമി എന്നിവർ പങ്കെടുത്തു.
.jpg)


