ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഹ്യൂമൺ ചാരിറ്റി ആൻഡ് കൾച്ചറൽ സെൻ്റർ മാഹിയിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തും

കണ്ണൂർ:ഹ്യൂമൺ ചാരിറ്റി ആൻഡ് കൾച്ചറൽ സെൻ്റർ മാഹി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിക്കറ്റ് ടൂർണ്ണമെന്റ് മാഹി സ്റ്റേഡിയത്തിൽ ഈ മാസം 24, 25, തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹിയായ എം.അബ്ദുൾ ഗഫൂർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടി ചികിത്സിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാൻ രൂപീകരിച്ച കൂട്ടായ്മയാണ് ഹ്യൂമൻ ചാരിറ്റി ആൻറ് കൾച്ചറൽ സെൻ്റർ. വരുമാനത്തേക്കാൾ കൂടുതൽ ആവശ്യക്കാർ വർദ്ധിച്ച തോടെയാണ് അവരെ കൂടി ചേർത്ത് പിടിക്കാൻ വരുമാനം കണ്ടെത്താനായ് വർഷത്തിലൊരു തവണ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നതെന്നു അബ്ദുൾ ഗഫൂർ പറഞ്ഞു.
കരുണ പറ്റാത്ത മനസ്സുകളുടെ ഉടമസ്ഥരായ ഒരുപാട് പേരുടെ സഹായം കൊണ്ടാണ് ഈ സംഘടന മുന്നോട്ടു പോകുന്നത്. അശരണരരായ രോഗികൾക്ക് ചികിത്സയ്ക്ക് വേണ്ടുന്ന സഹായം നൽകുക എന്ന മാനുഷികമായ ഉത്തരവാദിത്വം മുൻ നിർത്തിഅതിലേക്ക് ആവശ്യമായ ഫണ്ട് സമാഹരണം നടത്തുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ടൂർണമെന്റ് കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരുന്നത്. ഇതിനുപുറമേ മെഡിക്കൽ ക്യാമ്പ് ,ബ്ലഡ് ഡൊണേഷൻ, അവേർനസ് ക്ലാസ് എന്നിവയും സംഘടിപ്പിക്കാറുണ്ടെന്നും അബ്ദുൽ ഗഫൂർ പറഞ്ഞു. ഭാരവാഹികളായഅനില രമേശ്, അജിത പവിത്രൻ, ലുക് ന സമീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.