കണ്ണൂരിൽ കനത്ത പോളിംഗ് മുന്നേറ്റം; 8 മണിക്കൂറിൽ 62.11% വോട്ട് രേഖപ്പെടുത്തി
കണ്ണൂർ: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജില്ലയിൽ വോട്ടർമാരുടെ ശക്തമായ പങ്കാളിത്തമാണ് രേഖപ്പെടുന്നത്.
വോട്ടെടുപ്പ് ആരംഭിച്ച് എട്ട് മണിക്കൂർ പിന്നിടുമ്പോൾ തന്നെ 62.11% ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ പോളിംഗ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിരകൾ കാണപ്പെട്ടു. സ്ത്രീകളും മുതിർന്നവരും യുവാക്കളും ഒരുപോലെ ആവേശത്തോടെ വോട്ട് ചെയ്യാൻ എത്തുന്ന കാഴ്ചയാണ് ജില്ലയിൽ കാണുന്നത്.ശേഷിക്കുന്ന സമയത്തും വോട്ടിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ
പയ്യന്നൂർ- 64.84 %
കല്യാശ്ശേരി- 60.51%
തളിപ്പറമ്പ്- 65.14 %
ഇരിക്കൂർ- 60.23%
അഴീക്കോട്- 60.78 %
കണ്ണൂർ- 58.62%
ധർമ്മടം- 63.60 %
തലശ്ശേരി- 60.04 %
കൂത്തുപറമ്പ്- 61.75%
മട്ടന്നൂർ- 64.50%
പേരാവൂർ- 62.35 %
.jpg)


