തലശേരിയിൽ വീട്ടിൽ നിന്നും വൻമയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റിൽ
Feb 5, 2026, 11:30 IST
തലശേരി : തലശേരിയിൽ വീട്ടിൽ നിന്നും വൻ മയക്കു മരുന്ന് വേട്ട ഒൻപതുഗ്രാം മെത്താംഫിറ്റമിൻ, 23 ഗ്രാം ഹാഷിഷ് ഓയിൽ, 125 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത് തലശ്ശേരി വയലളത്തെ പവിത്രം വീട്ടിൽ എം എൻ റിനിലിനെയാണ് (35) എക്സൈസ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ കെ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് 'റി നിലിൻ്റെ വീട്ടിൽ നിന്നും മയക്കു മരുന്ന് വിൽപനക്ക് ഉപയോഗിക്കുന്ന ത്രാസും ഫ്യൂമിംഗ് പൈപ്പും പിടികൂടിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. തലശേരി മേഖലയിലെ മയക്കുമരുന്ന് വിൽപ്പനാറാക്കറ്റിലെ കണ്ണിയാണ് റിനിലെന്ന് സംശയിക്കുന്നതായി എക്സൈസ് അറിയിച്ചു.
tRootC1469263">.jpg)


