കൊട്ടിയൂരിൽ ഭക്തജന സാഗരം; വൈശാഖ മഹോത്സവത്തിൽ വെള്ളിയാഴ്ച അനുഭവപ്പെട്ടത് വലിയ തിരക്ക്

A sea of ​​devotees in Kottiyoor; Huge crowd was witnessed on Friday during the Vaisakhi festival

കൊട്ടിയൂർ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ  വൈശാഖ മഹോത്സവത്തിൽ വെള്ളിയാഴ്ച  വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.  പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഭക്തജനപ്രവാഹം ആണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. പുലർച്ചെ മുതൽ തന്നെ തിരുവഞ്ചിറ ജനസാഗരമായി. പടിഞ്ഞാറെ നടയിലെ ക്യൂ നടുക്കിനി വരെയും, കിഴക്കേനടിയിലേത് മന്നഞ്ചേരി വരെയും നീണ്ടു. 

സ്വർണ്ണ കുടവും വെള്ളികുടവും സമർപ്പിക്കാനും നിരവധി ഭക്തരാണ് കൊട്ടിയൂരിൽ എത്തിയത്. പാർക്കിങ്ങിന് മതിയായ സൗകര്യം ദേവസ്വവും, സ്വകാര്യ വ്യക്തികളും ഒരുക്കിയതിനാൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടില്ല. ജൂൺ 14 ഞായറാഴ്ചയാണ് വൈശാഖ മഹോത്സവത്തിലെ അവസാനത്തെ ആരാധനയായ രോഹിണി ആരാധന നടക്കുക. വരും ദിവസങ്ങളിലും വൻ ഭക്തജനപ്രവാഹം ആണ് കൊട്ടിയൂരിൽ പ്രതീക്ഷിക്കുന്നത്.

Tags